
തൃശൂര്‍: ചാലക്കുടി കൊരട്ടി നാലുകെട്ട് റോഡില്‍ കിന്‍ഫ്രക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് കൊരട്ടി ഗവ.പോളി ടെക്നികിലെ വിദ്യാര്‍ത്ഥി മരിച്ചു. കൂടെയുണ്ടായിരുന്ന സഹവിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. തൃശൂര്‍ അമ്മാടം കോടന്നൂര്‍ അന്തിക്കുടി സ്വദേശി ബിജുവിന്റെ മകന്‍ അവിനാഷ്(18)ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന തൃശൂര്‍ എടക്കുളത്തൂര്‍ വടക്കൂട്ട് വീട്ടില്‍ ഷിബുവിന്റെ മകന്‍ ഷിബിന്‍(17)നെ ഗുരുതര പരിക്കുകളോടെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഓടെയായിരുന്നു സംഭവം. ഉച്ചഭക്ഷണം കഴിച്ച് കോളജിലേക്ക് പോകുന്ന വഴി മുന്നേപോയ കാര്‍ അപ്രതീക്ഷിതമായി വലത്തോട്ട് തിരിച്ചതോടെ പിന്നാലെ വരികയായിരുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡിന്റെ വശത്തേക്ക് മറിയുകയായിരുന്നു. നാട്ടുകാരെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇരുവരും ഗവ.പോളിടെക്നിക്കിലെ ടെക്സ്‌റ്റൈല്‍ ടെക്നോളജി ഒന്നാം വര്‍ഷ വര്‍ഷ വിദ്യാര്‍ത്ഥകളാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam