തോക്ക് ചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

Published : Jan 06, 2023, 10:39 AM IST
തോക്ക് ചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

Synopsis

മാർച്ച് 31ന് ബെംഗളൂരുവിൽ നിന്ന് പുകയില ഉൽപ്പന്നവുമായി വന്ന പൊന്നാനി സ്വദേശി സജീറിനെ തോക്ക് ചൂണ്ട് തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.


കൊച്ചി: ഹൈവേയിൽ തോക്ക് ചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ട് പോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മണ്ണാർക്കാട് കാഞ്ഞിരംകുന്നം കച്ചേരിപ്പറമ്പ് ചെറുമലയിൽ വീട്ടിൽ മുഹമ്മദ് മുഹ്സിൻ (28) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അഞ്ചാം പ്രതിയാണ് ഇയാൾ. സംഭവത്തിൽ നേരിട്ട് പങ്കെടുത്തവരും സഹായിച്ചവരും ഉൾപ്പെടെ ഇതുവരെ പതിമൂന്ന് പേർ അറസ്റ്റിലായി. 

മാർച്ച് 31ന് ബെംഗളൂരുവിൽ നിന്ന് പുകയില ഉൽപ്പന്നവുമായി വന്ന പൊന്നാനി സ്വദേശി സജീറിനെയാണ് തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. മർദ്ദിച്ച് അവശനാക്കിയ ശേഷം സജീറിനെ കളമശേരിയിൽ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു. കാറിലുണ്ടായിരുന്ന ഹാൻസ് തട്ടിയെടുക്കാനായി ക്വട്ടേഷൻ സംഘത്തെ അയച്ച പാലക്കാട് സ്വദേശി മുജീബ് പിന്നീട് പിടിയിലായിരുന്നു. മുജീബിന് വേണ്ടിയായിരുന്നു ഹാന്‍ കൊണ്ടുവന്നതും 

കാറും ഹാൻസും തട്ടിയെടുത്ത് മറിച്ച് വിൽക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. സംഭവത്തില്‍ ഉള്‍പ്പെട്ടെ മുഴുവന്‍ പ്രതികളെയും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന്  പിടികൂടി. നെടുമ്പാശ്ശേരി സ്റ്റേഷനിൽ മുജീബിനെതിരെ സമാന സ്വഭാവമുള്ള കേസുണ്ട്. ഇൻസ്പെക്ടർ എൽ അനിൽകുമാർ, എസ് ഐ മാരായ സി ആർ ഹരിദാസ്, വി എൽ ആനന്ദ്, കെ പി ജോണി സി പി ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എച്ച് ഹാരിസ്, കെ എം മനോജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 

കൂടുതല്‍ വായനയ്ക്ക്:  ഹാൻസ് പിടിച്ചുപറി: തോക്ക് ചൂണ്ടി കാറടക്കം ഡ്രൈവറെ തട്ടിക്കൊണ്ടുപോയ സംഘത്തിനായി ലുക്കൗട്ട് നോട്ടീസ്

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്