തൃശൂരിൽ ബൈക്ക് ബസിലിടിച്ച് 18 കാരന്‍ തൽക്ഷണം മരിച്ചു

Published : Jun 07, 2024, 12:37 PM ISTUpdated : Jun 07, 2024, 01:36 PM IST
തൃശൂരിൽ ബൈക്ക് ബസിലിടിച്ച് 18 കാരന്‍ തൽക്ഷണം മരിച്ചു

Synopsis

പൂവത്തൂർ രായം മരക്കാർ വീട്ടിൽ മുഹമ്മദ് സഫർ (18) ആണ് മരിച്ചത്. കേച്ചേരി, മുല്ലശേരി റൂട്ടിലോടുന്ന വിഘ്നേശ്വര ബസിലാണ് ബൈക്കിടിച്ചത്.

തൃശൂർ: തൃശൂർ പൂവത്തൂരിൽ ബൈക്ക് ബസിലിടിച്ച് ബൈക്ക് യാത്രക്കാരൻ തൽക്ഷണം മരിച്ചു. പൂവത്തൂർ രായം മരക്കാർ വീട്ടിൽ മുഹമ്മദ് സഫർ (18) ആണ് മരിച്ചത്. കേച്ചേരി, മുല്ലശേരി റൂട്ടിലോടുന്ന വിഘ്നേശ്വര ബസിലാണ് ബൈക്കിടിച്ചത്. പ്ലസ്ടു വിദ്യാർത്ഥിയാണ് മുഹമ്മദ് സഫർ. 

അതേസമയം, കാസർകോട് തൃക്കരിപ്പൂർ തെക്കുമ്പാട് ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശി ഷാനിദ് (25), പെരുമ്പ സ്വദേശി സുഹൈൽ (26) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ടെലഫോൺ പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. അമിത വേഗതയാണ് അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്