ഓൺലൈൻ തട്ടിപ്പ് കേസിൽ അറസ്റ്റിലായി; ട്രെയിനിൽ കൊണ്ടുപോവുന്നതിനിടെ ചാടി രക്ഷപ്പെട്ടു, കുടുംബസമേതം ഒളിവിൽ കഴിയുന്നതിനിടെ അറസ്റ്റിൽ

Published : Aug 07, 2025, 09:51 PM IST
arrest

Synopsis

കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ ഇവിടെനിന്നും ഷാലിമാർ എക്സ്പ്രസിൽ ട്രെയിൻ മാർഗ്ഗം പശ്ചിമ ബംഗാളിലേക്ക് കൊണ്ടു പോകും വഴി കോയമ്പത്തൂരിന് സമീപം പോത്തന്നൂർ ഭാഗത്ത് വെച്ച് ഇയാൾ ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.

ഇടുക്കി: പശ്ചിമ ബംഗാളിൽ ഓൺലൈൻ തട്ടിപ്പ് കേസിൽ പിടിയിലായ ശേഷം രക്ഷപ്പെട്ട പ്രതിയെ ഇടുക്കി പെരുവന്താനം പൊലീസ് പിടികൂടി. പാലക്കാട് ചങ്കരംചാത്ത്, സ്വാതിനിവാസിൽ ആനന്തൻ പി തമ്പി (42)യാണ് പിടിയിലായത്. പശ്ചിമ ബംഗാളിൽ നടന്ന ആറു ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് വിധാൻ നഗർ പൊലീസ് ഹോട്ടൽ ജീവനക്കാരനായ ആനന്ദനെ കോട്ടയത്തെത്തി അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ ഇവിടെനിന്നും ഷാലിമാർ എക്സ്പ്രസിൽ ട്രെയിൻ മാർഗ്ഗം പശ്ചിമ ബംഗാളിലേക്ക് കൊണ്ടു പോകും വഴി കോയമ്പത്തൂരിന് സമീപം പോത്തന്നൂർ ഭാഗത്ത് വെച്ച് ഇയാൾ ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് പെരുവന്താനം പൊലീസ് സ്റ്റേഷൻ പരിധിയിൽ വള്ളിയങ്കാവിലെത്തി ലോഡ്ജിൽ മുറിയെടുത്ത് കുടുംബസമേതം ഒളിവിൽ കഴിയുകയായിരുന്നു. വള്ളിയങ്കാവിൽ ഒരാൾ കുടുംബസമേതം സംശയാസ്പദമായി താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ഇയാളെ ഇവിടെനിന്നും പിടികൂടുകയായിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ