എറണാകുളം കളമശ്ശേരിയിലെ എച്ച്എംടി കോളനിയിൽ പ്രവർത്തിക്കുന്ന സോഫ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു. തീപിടുത്തത്തിൽ യൂണിറ്റ് ഏതാണ്ട് പൂർണമായി കത്തി നശിച്ചെങ്കിലും ജോലിക്കാർ രക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി. ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
എറണാകുളം: കളമശ്ശേരിയിൽ സോഫ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു. എച്ച്എംടി കോളനിയിൽ പ്രവർത്തിക്കുന്ന സോഫ നിർമ്മാണ യൂണിറ്റിനാണ് രാത്രി 8 മണിയോടെ തീപിടിച്ചത്. കെട്ടിടത്തിൽ നിന്ന് തീ ഉയരുന്നത് കണ്ട ജോലിക്കാർ പെട്ടന്ന് പുറത്തിറങ്ങിയതുകൊണ്ട് വലിയ അപകടം ഒഴിവായി. സോഫ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഫോം, പ്ലൈവുഡ് എന്നിവയ്ക്കാണ് തീ പിടിച്ചത്. ആറ് യൂണിറ്റ് ഫയർഫോഴ്സ് ഒന്നരമണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. യൂണിറ്റ് ഏതാണ്ട് പൂർണമായി കത്തി നശിച്ചു.


