ഉമ്മൻചാണ്ടിയുടെ സംസ്കാരം, സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കോട്ടയം കളക്ടർ

Published : Jul 19, 2023, 08:02 PM ISTUpdated : Jul 19, 2023, 09:26 PM IST
ഉമ്മൻചാണ്ടിയുടെ സംസ്കാരം, സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കോട്ടയം കളക്ടർ

Synopsis

മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌ക്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്.

കോട്ടയം: കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച (ജൂലൈ 20) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌ക്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം, കോട്ടയം നഗരത്തിൽ ഉമ്മൻ ചാണ്ടിക്ക് ആദര സൂചകമായി നാളെ കട മുടക്കം ആയിരിക്കുമെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ അറിയിച്ചു. ഹോട്ടലുകളും ബേക്കറികളും മെഡിക്കൽ ഷോപ്പുകളും തുറക്കുമെന്നും മർച്ചന്റ്‌സ് അസോസിയേഷൻ അറിയിച്ചു.

Also Read: കുഞ്ഞൂഞ്ഞിനെ കാത്ത് പുതുപ്പള്ളി; വിലാപയാത്ര പത്തനംതിട്ടയില്‍, 14 മണിക്കൂര്‍ പിന്നിട്ടു

ഗതാഗത നിയന്ത്രണം

പുതുപ്പള്ളിയില്‍ 20.07.23 ( വ്യാഴാഴ്ച ) രാവിലെ 06.00 മുതല്‍ പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങള്‍ ഇങ്ങനെ: 

1. തെങ്ങണയില്‍ നിന്നു കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്നും ഇടത്തു തിരിഞ്ഞ് ചിങ്ങവനം വഴി പോകുക.

2. തെങ്ങണയില്‍ നിന്നു മണര്‍കാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്നു കൈതേപ്പാലം വേട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ഐ.എച്ച്.ആര്‍.ഡി ജംഗ്ഷനില്‍ എത്തി മണര്‍കാട് പോകുക.

3. മണര്‍കാട് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഐ.എച്ച.്ആര്‍.ഡി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.

4. കറുകച്ചാല്‍ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കൈതേപ്പാലം വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ്

ഐ.എച്ച.്ആര്‍.ഡി ജംഗ്ഷനില്‍ എത്തി മണര്‍കാട് പോകുക.

5. കോട്ടയത്ത് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുതുപ്പള്ളി ഐ.എച്ച.്ആര്‍.ഡി

ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.

6. കഞ്ഞിക്കുഴി നിന്നും കറുകച്ചാല്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുതുപ്പള്ളി ഐ.എച്ച.്ആര്‍.ഡി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.

പുതുപ്പള്ളിയില്‍ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

1 എരമല്ലൂര്‍ചിറ മൈതാനം

2 പാഡി ഫീല്‍ഡ് ഗ്രൗണ്ട് (വെക്കേട്ടുചിറ)

3 ജോര്‍ജ്ജിയന്‍ പബ്ലിക് സ്‌കൂള്‍

4 ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുതുപ്പള്ളി

5 ഡോണ്‍ ബോസ്‌കോ സ്‌കൂള്‍

6 നിലയ്ക്കല്‍ പള്ളി മൈതാനം

1 തെക്ക് (തെങ്ങണ/ ചങ്ങനാശ്ശേരി) ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ എരമല്ലൂര്‍ചിറ മൈതാനം / പാഡി ഫീല്‍ഡ് ഗ്രൗണ്ട് (വെക്കേട്ടുചിറ) / ജോര്‍ജ്ജിയന്‍ പബ്ലിക് സ്‌കൂള്‍ എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്.

2 വടക്ക് (കോട്ടയം/ മണര്‍കാട്) ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പുതുപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മൈതാനം/ ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കണം

3 കറുകച്ചാല്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ നിലയ്ക്കല്‍ പള്ളി മൈതാനം എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്.

ഉമ്മൻ ചാണ്ടി അന്തരിച്ചു

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി