ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ് സ്പെഷ്യൽ ഡ്രൈവ്; ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

Published : May 20, 2025, 03:39 PM IST
ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ് സ്പെഷ്യൽ ഡ്രൈവ്; ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

Synopsis

 ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ മൂന്ന് കിലോഗ്രാം കഞ്ചാവ് പിടികൂടി

ചെങ്ങന്നൂർ: ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ് സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ മൂന്ന് കിലോഗ്രാം കഞ്ചാവ്‌ പിടികൂടി. ചെങ്ങന്നൂർ കൊല്ലകടവ് സ്വദേശിയായ സൂപ്പി എസ് (37 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ എക്‌സൈസും സർക്കിളും എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും റെയിൽവേ സംരക്ഷണ സേനയുമൊത്ത് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്. 

ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി സജീവിന്റ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ്  ഇൻസ്‌പെക്ടർമാരായ ജോഷി ജോൺ, കെ അനി, പ്രിവന്റീവ് ഓഫീസർമാരായ ജി സന്തോഷ് കുമാർ, ബി സുനിൽ കുമാർ, ബാബു ഡാനിയേൽ, അബ്ദുൾ റഫീഖ്, അശ്വിൻ.എസ് കെ, അരുൺ, സിവിൽ എക്സൈസ് ഓഫീസർമാരായ സിജു പി, രാജേഷ് ആർ, ജി പ്രവീൺ, ശ്രീക്കുട്ടൻ, ശ്രീജിത്ത്‌, വനിത സിവിൽ എക്സൈസ് ഓഫീസർ ആശ എന്നിവരാണ് ഉണ്ടായിരുന്നത്.

അതിനിടെ തലശ്ശേരി ധർമ്മടം ഭാഗത്ത് നടത്തിയ പരിശോധയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച, പുതുച്ചേരിയിൽ മാത്രം വിൽപ്പനാവകാശമുള്ള 18 ലിറ്റർ ഇന്ത്യൻ  നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു. ധർമ്മടം സ്വദേശിയായ സ്വീറ്റി ( 37 വയസ്) ആണ് വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യശേഖരവുമായി പിടിയിലായത്. തലശ്ശേരി റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ദീപക് കെ എമ്മും സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ( ഗ്രേഡ്) ബൈജേഷ് കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്ന എം കെ, ഐശ്വര്യ പി പി, ദീപ എം എന്നിവർ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു