കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍: 44 മൊബൈൽ ഫോണുകളും രണ്ട് ലാപ്ടോപ്പുകളും പിടികൂടി

Published : Oct 06, 2020, 08:09 AM IST
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍: 44 മൊബൈൽ ഫോണുകളും രണ്ട് ലാപ്ടോപ്പുകളും പിടികൂടി

Synopsis

എടക്കര സ്വദേശി, പൊന്നാനിയിൽ രണ്ടു കേസുകളിലായി വെസ്റ്റ് ബംഗാൾ സ്വദേശി, പ്രായപൂർത്തിയാകാത്ത ഒരു കുട്ടിക്കെതിരെയുമാണ് കേസ്.

മഞ്ചേരി: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും മറ്റും കാണുകയും കൈമാറ്റം ചെയ്യുന്നതും സംസ്ഥാനത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ 69 സ്ഥലങ്ങൾ പൊലീസ് പരിശോധന നടത്തി. പരിശോധനയിൽ 45 കേസുകൾ രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് മേധാവി  യു അബ്ദുൾ കരീം അറിയിച്ചു.

അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും 44 മൊബൈൽ ഫോണുകളും രണ്ട് ലാപ്ടോപ്പുകളും പരിശോധനയിൽ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. എടക്കര സ്വദേശി, പൊന്നാനിയിൽ രണ്ടു കേസുകളിലായി വെസ്റ്റ് ബംഗാൾ സ്വദേശി, പ്രായപൂർത്തിയാകാത്ത ഒരു കുട്ടിക്കെതിരെയുമാണ് പൊലീസ് നടപടി സ്വീകരിച്ചിട്ടുള്ളത്. പോക്സോ നിയമപ്രകാരവും ഐ ടി ആക്ട് പ്രകാരവുമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. അറസ്റ്റ് ചെയ്ത മൂന്ന് പേരെയും കോടതിയിൽ ഓൺലൈനായി ഹാജരാക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇനി കുറച്ച് ഷോ ഇവിടെ നിന്നാവാം' ! ആദ്യം കണ്ടത് കുട്ടികൾ, കൊന്നമൂട്ടിൽ വൈദ്യുത പോസ്റ്റിനു മുകളിൽ കയറിക്കൂടി മൂർഖൻ പാമ്പ്
പാലക്കാട് നിലനിർത്താൻ ഷാഫി പറമ്പിൽ നേരിട്ടിറങ്ങുമോ? രമ്യ ഹരിദാസ്, സന്ദീപ് വാര്യർ, എ തങ്കപ്പൻ; കോൺഗ്രസ് സാധ്യത പട്ടിക ഇങ്ങനെ