പത്തനംതിട്ട കൊന്നമൂടിന് സമീപം ഇലക്ട്രിക് പോസ്റ്റിൽ കുടുങ്ങിയ ഒരു മൂർഖൻ പാമ്പിനെ രക്ഷപ്പെടുത്തി. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പാമ്പിനെ പിടികൂടി ചാക്കിലാക്കി കൊണ്ടുപോയത്.

പത്തനംതിട്ട: പത്തനംതിട്ടയിലെ കൊന്നമൂടിന് സമീപം ഇലക്ട്രിക് പോസ്റ്റിൽ കുടുങ്ങിയ മൂർഖൻ പാമ്പിനെ രക്ഷിച്ചു. കൊന്നമൂടിനടുത്ത് ഇലക്ട്രിക് പോസ്റ്റിൽ മൂർഖൻ പാമ്പ് കുടുങ്ങിയതായി ആദ്യം കണ്ടത് കുട്ടികളായിരുന്നു. കുട്ടികൾ കളിക്കുന്നതിനിടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് നാട്ടുകാർ എത്തി വാർഡ് കൌൺസിലറെ അറിയിച്ചു. ഇതിന് ശേഷം, റാന്നിയിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു. പത്തനംതിട്ടയിൽ നിന്ന് ആളെത്തിയാണ് മൂ‌‍‍ർഖനെ രക്ഷപ്പെടുത്തിയത്. മൂ‌‍ർഖനെ പിടികൂടി ചാക്കിലാക്കി അധികൃതർ കൊണ്ടു പോകുകയായിരുന്നു.

മൂ‌‍ർഖൻ പാമ്പിന്റെ ദൃശ്യങ്ങൾ കാണാം: 

View post on Instagram