
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ഏഴ് ഗ്രാം എംഡിഎംഎയുമായി സ്ഥിരം ലഹരി കച്ചവടക്കാരൻ പിടിയിൽ. തുമ്പ ആറാട്ടുവഴി സ്വദേശി ഷാരോൺ ജേക്കബ് (29) ആണ് സിറ്റി ഡാൻസാഫ് ടീമിന്‍റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് ഏഴ് ഗ്രാം എംഡിഎയും ലഹരി ഉപയോഗിക്കുന്നതിനുള്ള ഇൻസുലിൻ സിറിഞ്ചുകളും കഞ്ചാവ് വലിക്കുന്നതിനുള്ള പ്രത്യേക ഉപകരണവും 4000 രൂപയും കണ്ടെടുത്തു. കഴിഞ്ഞ ഡിസംബറിൽ എംഡിഎയും ഗോൾഡൻ ഷാമ്പെയിനും അടക്കം ഇയാൾ പിടിയിലായിരുന്നു
കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും ലഹരി കച്ചവടം ആരംഭിക്കുകയായിരുന്നു. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി സ്ഥിരം കച്ചവടക്കാരെ നിരീക്ഷിച്ചു വരുന്നതിനിടെ ഷാരോൺ വീട്ടിലെത്തിയതായി വിവരം ലഭിച്ച ഡാൻസാഫ് സംഘം വീട് വളഞ്ഞാണ് ഇയാളെ പിടികൂടിയത്. നിരവധി ലഹരി - അടിപിടി കേസുകളിൽ പ്രതിയാണ് ഷാരോൺ. സ്ഥിരം ലഹരി കച്ചവടക്കാരൻ ആയ ഇയാൾ കൂടുതൽ ലഹരി വസ്തുക്കൾ ശേഖരിച്ചിട്ടുള്ളതായി വിവരം ലഭിച്ച പൊലീസ് വിശദമായി പരിശോധന നടത്തിവരികയാണ്. പ്രതിയെ കഴക്കൂട്ടം പൊലീസിന് കൈമാറി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam