പ്രതിഷേധത്തിൽ മുങ്ങി പാലക്കാട് നഗരസഭാ ബജറ്റ് അവതരണം; ബജറ്റ് കീറിയെറിഞ്ഞു, കത്തിച്ചു

Published : Mar 22, 2023, 01:48 PM ISTUpdated : Mar 22, 2023, 01:49 PM IST
പ്രതിഷേധത്തിൽ മുങ്ങി പാലക്കാട് നഗരസഭാ ബജറ്റ് അവതരണം; ബജറ്റ് കീറിയെറിഞ്ഞു, കത്തിച്ചു

Synopsis

കീഴ് വഴക്കം അനുസരിച്ചുള്ള ബജറ്റ് അവലോകന റിപ്പോർട്ട്‌ നൽകിയില്ല എന്നായിരുന്നു പ്രതിപക്ഷ ആരോപണം. ബജറ്റ് കീറിയെറിഞ്ഞും കത്തിച്ചും പ്രതിഷേധം ആളിക്കത്തി.

പാലക്കാട്‌: പാലക്കാട്‌ നഗരസഭയിൽ ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ പ്രതിഷേധം. ബജറ്റ് അവലോകന റിപ്പോർട്ട്‌ മുൻകൂറായി നൽകിയില്ല എന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷ ബഹളം. 

ബജറ്റ് അവതരിപ്പിക്കാൻ നഗരസഭാ ഉപാധ്യക്ഷൻ എഴുന്നേറ്റതും പ്രതിപക്ഷം ഒന്നായി ഇളകി. ചെയറിന് മുമ്പിൽ വട്ടംകൂടി ബഹളം വച്ചു. ബഹളത്തിനിടയിലും ഇ കൃഷ്ണദാസ് ബജറ്റ് അവതരണവുമായി മുന്നോട്ട് പോയതോടെ പ്രതിഷേധം കടുത്തു. ആവശ്യമെങ്കിൽ ഒരു നാൾ അധികം ബജറ്റ് ചർച്ച ചെയ്യാമെന്ന് നാഗരസഭ അധ്യക്ഷ പ്രിയ അജയൻ പറഞ്ഞെങ്കിലും പ്രതിപക്ഷം പിൻവാങ്ങിയില്ല. വികസന വിരോധമാണ് പ്രതിഷേധത്തിന് കാരണമെന്ന് ഭരണ സമിതി ആരോപിച്ചു.

കീഴ് വഴക്കം അനുസരിച്ചുള്ള ബജറ്റ് അവലോകന റിപ്പോർട്ട്‌ നൽകിയില്ല എന്നായിരുന്നു പ്രതിപക്ഷ ആരോപണം. ബജറ്റ് കീറിയെറിഞ്ഞും കത്തിച്ചും പ്രതിഷേധം ആളിക്കത്തി. ബജറ്റ് ചർച്ചയിലും പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം. 

PREV
click me!

Recommended Stories

പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
അതിരപ്പള്ളിയിലെ റിസോർട്ട് ജീവനക്കാരൻ, റോഡിൽ നിന്നും ഒരു വീട്ടിലേക്ക് കയറിയ ആളെ കണ്ട് ഞെട്ടി, 16 അടി നീളമുള്ള രാജ വെമ്പാല!