ഫുഡ് ഡെലിവറി എക്സിക്യൂട്ടീവുമാര്‍ക്ക് തിരുവോണ ദിനത്തില്‍ ഭക്ഷണം എത്തിച്ച് സന്നദ്ധ സംഘടനകള്‍

By Web TeamFirst Published Aug 30, 2023, 1:59 AM IST
Highlights

ഫിയോ എന്ന ഏജൻസിയാണ് ഇക്കുറി ക്ലബ് സുലൈമാനിയുടെ ഈ വേറിട്ട ആശയത്തിന് രൂപകൽപ്പന നൽകിയത്. 

തിരുവനന്തപുരം: അന്നം എത്തിക്കുന്ന കൈകൾക്ക് തിരുവോണ നാളിൽ ഭക്ഷണ പൊതികൾ എത്തിച്ചു നൽകി തിരുവനന്തപുരത്തെ ഫിയോയും ക്ലബ് സുലൈമാനിയും. തിരുവോണ നാളിലും വീട്ടുകാർക്കൊപ്പം സദ്യ ഉണ്ണാൻ കഴിയാതെ കുടുംബം പോറ്റുന്നതിനു വേണ്ടി നിരത്തുകളിൽ സജീവമായിരുന്നു ഫുഡ് ഡെലിവറി എക്‌സിക്യൂട്ടീവുമാർ. ഇവരുടെ അശ്രാന്ത പരിശ്രമത്തോടുള്ള ആദരസൂചകമായി ആണ് തിരുവോണ നാളിൽ ക്ലബ് സുലൈമാനി സൗജന്യ ഭക്ഷണ പാക്കറ്റുകൾ എത്തിച്ചു നൽകിയത്. 

ഫിയോ എന്ന ഏജൻസിയാണ് ഇക്കുറി ക്ലബ് സുലൈമാനിയുടെ ഈ വേറിട്ട ആശയത്തിന് രൂപകൽപ്പന നൽകിയത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അഞ്ജന ഗോപകുമാർ ഓണ സദ്യ പാക്കറ്റുകളുടെ വിതരണം നിർവഹിച്ചു. വൈകിട്ട് മൂന്ന് മണി അയപ്പോൾ പോലും പല ഡെലിവറി എക്സിക്യൂട്ടീവുമാരും ഭക്ഷണം പോലും കഴിക്കാതെ മറ്റുള്ളവർക്ക് ഭക്ഷണം എത്തിച്ചു നൽകുന്ന തിരക്കിൽ ആയിരുന്നു എന്ന് ഫിയോ പ്രതിനിധികൾ അറിയിച്ചു. 

Read also: കാസർകോഡ് വാഹനമിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം; ഇടിച്ച വാഹനം നിർത്താതെ പോയി

യുവാക്കളെ മർദ്ദിച്ച് പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്തു; പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: യുവാക്കളെ മർദ്ദിച്ച് പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്ത പ്രതികൾ പിടിയിൽ. കഠിനംകുളം സെന്‍റ് ആൻഡ്രൂസ് സ്വദേശികളായ സുബിൻ (32), സന്ദീപ് (23), വിബിൻ (22) എന്നിവരെയാണ് കഠിനംകുളം പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയോടെ ആണ് സംഭവം എന്ന് പൊലീസ് പറഞ്ഞു. ജന്മദിനാഘോഷം നടക്കുന്നതിനിടയിൽ യുവാക്കളെ മർദ്ദിച്ച ശേഷം പണവും മൂന്ന് മൊബൈൽ ഫോണുകളും തട്ടിയെത്ത് ഇവര്‍ കടന്ന് കളയുകയായിരുന്നു.

ആറ് പേരടങ്ങുന്ന സംഘമാണ് കൃത്യം ചെയ്തത് എന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ മൂന്ന് പേർ ഒളിവിലാണ്. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണ്. കഠിനംകുളം പൊലീസാണ് പ്രതികളെ അറസ്റ്റു ചെയ്തത്. അതേസമയം, ആലപ്പുഴ ഹരിപ്പാട് മധ്യവയസ്കനെ വെടിവച്ച് കൊന്ന കേസിൽ പ്രതി പിടിയിലായി. കൊല്ലപ്പെട്ട സോമന്‍റെ ബന്ധുവും അയൽവാസിയുമായ പ്രസാദാണ് അറസ്റ്റിലായത്. നാളുകളായി ഇരുവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!