നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു കയറിയത് പെട്രോള്‍ പമ്പ് കോംപൗണ്ടിലേക്ക്; യാത്രക്കാര്‍ക്ക് പരിക്ക്

Published : Jun 24, 2025, 06:16 PM IST
car accident

Synopsis

ഉള്ള്യേരി- കൊയിലാണ്ടി സംസ്ഥാന പാതയിൽ കാർ നിയന്ത്രണംവിട്ട് അപകടം. കാർ യാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റു. ആനവാതിലില്‍ കഴിഞ്ഞ ദിവസം രാവിലെ നയാര പെട്രോള്‍ പമ്പിന് സമീപത്താണ് അപകടമുണ്ടായത്.

കോഴിക്കോട്: ഉള്ള്യേരി- കൊയിലാണ്ടി സംസ്ഥാന പാതയില്‍ ആനവാതിലില്‍ വെച്ച് കാര്‍ നിയന്ത്രണംവിട്ട് അപകടം. കാര്‍ യാത്രികരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കുറവങ്ങാട് സ്വദേശികള്‍ക്കാണ് നിസാര പരിക്കേറ്റത്. ഇവര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആനവാതിലില്‍ കഴിഞ്ഞ ദിവസം രാവിലെയോടെ നയാര പെട്രോള്‍ പമ്പിന് സമീത്താണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് മാരുതി അള്‍ട്ടോ കാര്‍ പെട്രോള്‍ പമ്പിന്‍റെ മുന്‍വശത്തു തന്നെയുള്ള ചെറിയ മതിലില്‍ ഇടിച്ചു കയറുകയായിരുന്നു. ഉള്ള്യേരി ഭാഗത്തേക്ക് പോകുമ്പോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. കാറിന്‍റെ മുന്‍വശത്ത് നിന്ന് ചെറിയ തീപ്പൊരി ഉയര്‍ന്നതിനെ തുടര്‍ന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. അപകടമില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഇവര്‍ മടങ്ങിയത്.

അതേസമയം, പാലക്കാട് വാണിയംകുളം പാതിപ്പാറയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടമുണ്ടായി. പാതിപ്പാറ പെട്രോൾ പമ്പിന് മുൻവശത്തായാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 6:30 ഓടെയാണ് സംഭവം. മരത്തിൽ ഇടിച്ച ശേഷം റോഡിലൂടെ വാഹനം റിവേഴ്സ് ആയി വന്ന് റോഡ് അരികിലെ ഡിവൈഡറിൽ പോയി ഇടിച്ചാണ് നിന്നത്.

ഈ സമയത്ത് എതി൪ ദിശയിൽ വന്ന വാഹനം അപകടത്തിൽപെടാതിരുന്നത് തലനാരിഴയ്ക്കാണ്. ഇതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒറ്റപ്പാലം ഭാഗത്തുനിന്ന് കുളപ്പുള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു