
ആലപ്പുഴ: നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി സ്‌കൂട്ടർ യാത്രികയ്ക്ക് ഗുരുതര പരിക്ക്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ജീവനക്കാരിയായ ചുനക്കര സ്വദേശിനി സുരഭിക്കാണ് (38) പരിക്കേറ്റത്. കൊല്ലം - തേനി ദേശീയപാതയിൽ വെട്ടിയാർ പള്ളിമുകളിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ സുരഭിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിടിച്ചു കയറിയതിനെ തുടർന്ന് കടയുടെ മുൻഭാഗം തകർന്നു. അപകടമുണ്ടായ ഉടൻ തന്നെ കാറോടിച്ചയാൾ വാഹനത്തിൽ നിന്നും ഇറങ്ങിയോടി. സംഭവത്തിൽ കുറത്തികാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam