
കോട്ടയം: കോട്ടയത്ത് അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു. കോട്ടയം - ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന പുള്ളത്തിൽ എന്ന ബസ് വടവാതൂർ സ്വദേശി ജോയിയെ മനോരമ ജംഗ്ഷന് സമീപം ഇടിച്ചിടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോയിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരയിൽ കടവ് ഭാഗത്തുനിന്നും പ്രധാന റോഡിലേക്ക് പ്രവേശിച്ച ജോയിയെ എതിരെ നിന്നും അമിത വേഗതയിൽ എത്തിയ ബസ് ഇടിച്ചിടുകയായിരുന്നു. ബസിന്‍റെ അടിയിൽ കുടുങ്ങിയ ജോയിയുമായി കുറച്ച് ദുരം ബസ് മുന്നോട്ട് സഞ്ചരിച്ചു. പിന്നീട് നാട്ടുകാർ ചേർന്നാണ് ജോയിയെ പുറത്തെടുത്തത്. അബോധ അവസ്ഥയിൽ ആയിരുന്ന ജോയിയെ ഉടൻതന്നെ നാട്ടുകാർ ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്നും പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക് ഇയാളെ മാറ്റി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam