ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ലോറിയുമായി കൂട്ടിയിടിച്ചു, വനിതാ ഓവർസിയർക്ക് ദാരുണാന്ത്യം

Published : Mar 22, 2026, 10:20 AM IST
sree divya

Synopsis

കൊച്ചിയിൽ ജോലി സ്ഥലത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ഇറിഗേഷൻ വകുപ്പിലെ വനിതാ ഓവർസിയർ ലോറിയിടിച്ച് മരിച്ചു. ദേശീയ പാതയിലെ കരയാംപറമ്പ് സിഗ്നൽ ജംഗ്ഷനിലായിരുന്നു അപകടം. തൃശൂർ സ്വദേശിനി കെ ജി ശ്രീദിവ്യയാണ് (45) മരിച്ചത്.

കൊച്ചി: ജോലി സ്ഥലത്തേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഇറിഗേഷൻ വകുപ്പിലെ വനിതാ ഓവർസിയർക്ക് ദാരുണാന്ത്യം. തൃശൂർ പൊയ്യ പൂപ്പത്തി ഏലൂർ സ്വദേശിനിയായ കെ ജി ശ്രീദിവ്യ (45) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ദേശീയ പാതയിലെ കരയാംപറമ്പ് സിഗ്നൽ ജംഗ്ഷനിലാണ് അപകടം നടന്നത്. അങ്കമാലിയിൽ നിന്ന് കറുകുറ്റി ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന സ്കൂട്ടറും അതേ ദിശയിൽ പോയ ലോറിയും തമ്മിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മറിഞ്ഞ് ശ്രീദിവ്യ ലോറിയുടെ അടിയിലേക്ക് വീണു. തുടർന്ന് ലോറി കയറിയതോടെ ഗുരുതരമായി പരിക്കേറ്റു.

പരിക്കേറ്റ ശ്രീദിവ്യയെ ഉടൻ അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടമലയാർ ഇറിഗേഷൻ പ്രോജക്ടിന്റെ കറുകുറ്റി സെക്ഷനിൽ ഓവർസിയറായി ജോലി ചെയ്ത് വരികയായിരുന്നു. അങ്കമാലിയിലെ ഇടമലയാർ ക്വാർട്ടേഴ്സിലായിരുന്നു താമസം. വീട്ടിൽ നിന്ന് ഓഫീസിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പീച്ചാനിക്കാട് ഐക്യാട്ടുകടവ് കളങ്കര കുടുംബാംഗമാണ്. ഭർത്താവ് രാധാകൃഷ്ണൻ. മക്കൾ ദേവിക, പവിത്ര. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗുരുവിന്റെ സ്പർശനമേറ്റ മുത്തശ്ശിപ്ലാവ്, പ്രായം 122 വയസ്, ചികിത്സക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തു, ചക്കകളും കായ്ച്ചു
കൊച്ചിയിലെ ലഹരി കേസിൽ വിദേശ പൗരന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി