വാടകയ്ക്ക് നൽകിയിരുന്ന വീട്ടിലെ പറമ്പ് വൃത്തിയാക്കാൻ എത്തി; പുരയിടത്തിന് തീപിടിച്ച് വീട്ടുടമ വെന്തുമരിച്ചു

Published : Jan 10, 2026, 10:47 PM IST
death kollam

Synopsis

കൊല്ലം മുഖത്തലയിൽ പുരയിടത്തിലെ കുറ്റിക്കാടിന് തീയിടുന്നതിനിടെ മധ്യവയസ്കൻ വെന്തു മരിച്ചു. കാവനാട് സ്വദേശി ദയാനിധി (55) ആണ് മരിച്ചത്. തീ അണയ്ക്കാൻ സ്വയം ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

കൊല്ലം: പുരയിടത്തിലെ കുറ്റിക്കാടിന് തീയിടുന്നതിനിടെ മധ്യവയസ്കൻ വെന്തു മരിച്ചു. മുഖത്തല അൻസാരിമുക്കിലാണ് സംഭവം. കാവനാട് കന്നിമേൽചേരി കാവനാട് ചന്ദ്രികാ ഭവനിൽ ദയാനിധി (55)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വാടകയ്ക്ക് നൽകിയിരുന്ന വീട്ടിലെ പറമ്പ് വൃത്തിയാക്കാൻ ആയിരുന്നു ദയാനിധിഎത്തിയത്. കരിയിലകളും മറ്റും കൂട്ടിയിട്ട് തീ കൊളുത്തിയപ്പോൾ തീ ആളി പടരുകയായിരുന്നു. തീ അണയ്ക്കാൻ ദയാനിധി സ്വയം ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

ഉടൻ ഇദ്ദേഹം തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയുമായിരുന്നു. തീയണക്കാനുള്ള ശ്രമത്തിനിടെ ദയാനിധി അഗ്നിക്കിടയിൽപ്പെട്ടു. ഫയർഫോഴ്സ് എത്തി തീ അണച്ചാണ് മൃതദേഹം പുറത്തെടുത്തത്. അമിതമായി പുക ശ്വസിച്ചു കൊണ്ടോ, തീയിലേക്ക് വീണു പോയതോ ആകാം മരണകാരണമെന്നാണ് പൊലീസ് പറയുന്നത്. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. മൃതശരീരം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എംഎൽഎ പി സി വിഷ്ണുനാഥ് അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു. കൊട്ടിയം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒന്നര ലക്ഷം വിലവരുന്ന രണ്ട് പോത്തുകളെ കടത്തിക്കൊണ്ടുപോയി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പൊലീസ് അന്വേഷണം
ബൈപാസിൽ നിന്ന് ലോറി 30 അടി താഴ്ചയിലേക്ക്; ഡ്രൈവറെ രക്ഷപ്പെടുത്തിയത് സീറ്റ് മുറിച്ച്