
മാന്നാർ: ആലപ്പുഴ മാന്നാറിൽ അമിതവേഗതയിലെത്തിയ പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് പെയിന്‍റിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. മാന്നാർ പഞ്ചായത്ത് പതിനാലാം വാർഡ് കുളഞ്ഞിക്കാരാഴ്മ അക്ഷയഭവനിൽ പൊന്നുക്കുട്ടൻ-ഓമന ദമ്പതികളുടെ മകൻ പ്രദീപ് (38) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെ മാന്നാർ-മാവേലിക്കര റോഡിൽ ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമത്തിന് സമീപമായിരുന്നു അപകടം. മാവേലിക്കരയിൽനിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന പ്രദീപിനെ അലക്ഷ്യമായി പാഞ്ഞെത്തിയ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രദീപ് തൽക്ഷണം മരിച്ചതായി പൊലീസ് പറഞ്ഞു. കരാറടിസ്ഥാനത്തിൽ പെയിന്റിങ് ജോലികൾ ചെയ്തുവരികയായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: ഹരിപ്രിയ. മക്കൾ: അക്ഷയ പ്രദീപ്, അക്ഷിത പ്രദീപ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam