പാലാക്കാരി ബംഗളൂരുവിൽ പോയത് നഴ്സിംഗ് പഠിക്കാൻ, കഴിഞ്ഞ 2 വർഷമായി നടത്തുന്നത് വൻ കച്ചവടം; കേരളത്തിലേക്ക് എംഡിഎംഎ കടത്ത്

Published : Aug 05, 2025, 04:26 PM IST
bengaluru mdma

Synopsis

ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന ഇടനിലക്കാരിയായ യുവതിയെ തിരുവനന്തപുരം ഫോർട്ട് പോലീസ് പിടികൂടി. പാലാ സ്വദേശിനിയായ 22 കാരിയായ അനുവാണ് അറസ്റ്റിലായത്. 

തിരുവനന്തപുരം: ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന ഇടനിലക്കാരിലൊരാളായ യുവതിയെ ഫോർട്ട് പൊലീസ് പിടികൂടി. പാലാ സ്വദേശി അനുവാണ് (22) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം 32 ഗ്രാം എംഡിഎംഎയുമായി പിടികൂടിയ മുട്ടത്തറ സ്വദേശി ഗോപകുമാറിനെ ചോദ്യം ചെയ്‌തപ്പോഴാണ് ബംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തുന്നതെന്ന് മനസിലായത്.

തുടർന്ന് ഫോർട്ട് എസ്എച്ച്ഒ ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബംഗളൂരുവിലെത്തി പേയിംഗ് ഗസ്റ്റുകൾ താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി. ഇവരുടെ ഇടപാടിന്‍റെ ബാങ്കിംഗ് സ്റ്റേറ്റ്മെന്‍റ് വഴിയും സൂചന ലഭിച്ചിരുന്നു. മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് നഴ്സിങ് വിദ്യാർഥിയായ അനു പിടിയിലായത്.

ലഹരി വസ്തുക്കൾ കേരളത്തിലെ ചില്ലറ വിതരണക്കാർക്ക് എത്തിച്ചുനൽകുന്നത് അനുവാണെന്ന് പൊലീസ് പറയുന്നു. വിവിധ ജില്ലകളിലേക്ക് കഴിഞ്ഞ രണ്ടുവർഷമായി അനു യുവാക്കളെ ഉപയോഗിച്ച് ലഹരിക്കടത്ത് നടത്തുന്നുണ്ട്. മലയാളി വിദ്യാർഥികൾ താസമിക്കുന്ന പേയിംഗ് ഗസ്റ്റ് വീടുകൾ,ഹോസ്റ്റലുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇടപാടുകൾ നടക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്നും സിന്തറ്റിക് ഡ്രഗ്സും ഇവർ വഴി കേരളത്തിലെത്തിയെന്നാണ് വിവരം. സോഷ്യൽ മീഡിയ വഴിയും കച്ചവടം നടക്കുന്നുണ്ട്.സംഭവത്തിൽ അനുവിന്‍റെ വിതരണക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. നിലവിൽ റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു