
പാലക്കാട്: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. പാലക്കാട് നാട്ടുകൽ കോട്ടോപ്പാടം മാളികുന്ന് പുളിങ്കുന്ന് പള്ളിയാലിൽ അപ്പുക്കുട്ടിയുടെ വീട് ഭാഗികമായി തകർന്നു. പുലർച്ചെ 1.30നാണ് സംഭവം. ചുമരുകൾ വിണ്ടിട്ടുണ്ട്. മറ്റു ഉപകരണങ്ങൾ പൂർണമായും കത്തി നശിച്ചു. ആളപായമില്ല. വീട്ടിലുള്ളവർ സമീപത്തുള്ള മാരിയമ്മൻകോവിലിൽ ഉത്സവം കാണാൻ പോയിരുന്ന സമയത്താണ് അപകടം ഉണ്ടായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam