ഡെപ്യൂട്ടി തഹസിൽദാർ കുഴഞ്ഞ് വീണ് മരിച്ചു; മരിച്ചത് പാലക്കാട് അനങ്ങനടി സ്വദേശി

Published : Aug 20, 2025, 02:38 PM IST
jayakrishnan

Synopsis

ഇന്ന് ഉച്ചയോടെയാണ് സംഭവം.

പാലക്കാട്: ഡെപ്യൂട്ടി തഹസിൽദാർ കുഴഞ്ഞ് വീണ് മരിച്ചു. കൊച്ചിൻ-ബാം​ഗ്ലൂർ വ്യവസായ ഇടനാഴി ലാൻ്റ് അക്വിസിഷൻ ഡെപ്യൂട്ടി തഹസിൽദാറായിരുന്ന ജയകൃഷ്ണൻ ആണ് മരിച്ചത്. 48 വയസ്സായിരുന്നു. പാലക്കാട് അനങ്ങനടി സ്വദേശിയാണ് മരിച്ച ജയകൃഷ്ണൻ. ഇന്ന് രാവിലെയാണ് സംഭവം. ഓഫീസിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ജയകൃഷ്ണന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. അതിനിടെ ജയകൃഷ്ണൻ പെട്ടെന്ന് കുഴഞ്ഞുവീഴുകയും ചെയ്തു. വീട്ടുകാരുടെ സഹായത്തോടെ ഉടൻ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം. ജയകൃഷ്ണന് മറ്റു അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്
റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്