ചാലിയാര്‍ പുഴയുടെ മമ്പാട് കടവിലാണ് ഇത് നടത്തിയത്. മമ്പാട് പുള്ളിപ്പാടം സ്വദേശികളാണ് പിടിയിലായത്.
മലപ്പുറം : നിലമ്പൂർ വനത്തിൽ സ്വർണ ഖനനത്തിന് ശ്രമിച്ച 7 പേർ പിടിയിൽ. വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്നാണ് ഏഴു പേരെ പിടികൂടിയത്. മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് മണൽ ഊറ്റിയാണ് വൻതോതിൽ സ്വർണം അരിച്ചെടുത്തിരുന്നത്. ചാലിയാര്‍ പുഴയുടെ മമ്പാട് കടവിലാണ് ഇത് നടത്തിയത്. മമ്പാട് പുള്ളിപ്പാടം സ്വദേശികളാണ് പിടിയിലായത്.


