പിന്നെയും ജീവനെടുത്ത് കാട്ടാന; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ അകമലവാരം സ്വദേശിക്ക് ദാരുണാന്ത്യം

Published : May 14, 2026, 08:23 AM ISTUpdated : May 14, 2026, 09:55 AM IST
wild elephant attack

Synopsis

വീടിന് സമീപത്തുള്ള മരത്തിന്റെ ചുവട്ടിൽ കിടന്നുറങ്ങുകയായിരുന്നു ചന്ദ്രൻ. പുലർച്ചെയായിരുന്നു ആനയുടെ ആക്രമണം 

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. അകമലവാരം സ്വദേശി ചന്ദ്രനാണ് മരിച്ചത്. വീടിന് സമീപത്തുള്ള മരത്തിന്റെ ചുവട്ടിൽ കിടന്നുറങ്ങുകയായിരുന്നു ചന്ദ്രൻ. പുലർച്ചെയായിരുന്നു ആനയുടെ ആക്രമണം. ഇന്ന് പുലര്‍ച്ചെ 4.30ഓടെയാണ് സംഭവമുണ്ടായത്. വെള്ളരിത്താനം സ്വദേശിയായ 55കാരൻ ചന്ദ്രനാണ് ആനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. ചൂട് കാലമായതിനാൽ വീടിനടുത്തുള്ള പുളിമരത്തിന് ചുവട്ടിൽ കിടന്നുറങ്ങുകയായിരുന്നു ചന്ദ്രൻ. 

ഇങ്ങനെ ഉറങ്ങുന്നത് പതിവാണ്. ചന്ദ്രനൊപ്പം 2 സുഹൃത്തുക്കള്‍ കൂടിയുണ്ടായിരുന്നു. കാട്ടാന വരുന്ന ശബ്ദം കേട്ട് ഇവര്‍ ഓടിരക്ഷപ്പെട്ടു. ഉറക്കത്തിലായിരുന്ന ചന്ദ്രൻ അറിഞ്ഞില്ല. ആന ചന്ദ്രനെ വലിച്ചെടുത്ത് കൊണ്ടുപോയി എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. നാട്ടുകാര്‍ ബഹളം വെച്ച് ആനയെ തുരത്തി. ചന്ദ്രനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ ഭാഗത്ത് ആനയിറങ്ങാറുള്ള സ്ഥലമാണെന്നും പ്രദേശവാസികള്‍ പറയുന്നു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ട്രംപ് ചൈനയിൽ; ഇറാൻ പ്രതിസന്ധി ചർച്ചയാകും, പുതിയ വ്യാപാര കരാറിനും സാധ്യത
ഓട്ടോയുടെ തിരിച്ചടവ് മുടങ്ങി, ഫിനാൻസുകാരുടെ ഭീഷണി; ഓട്ടോ ഡ്രൈവർ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ തൂങ്ങി മരിച്ചു