
പാലക്കാട്: പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ യുവതിയെ കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തിരിപ്പാല സ്വദേശി റംഷീനയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ചികിത്സാ ആവശ്യങ്ങൾക്കായി ഭർത്താവിനൊപ്പം കോഴിക്കോടെത്തിയാണ് ഇവർ ഹോട്ടലില്‍ മുറിയെടുത്തത്. രാവിലെ ഭക്ഷണം വാങ്ങാന്‍ ഭർത്താവ് പുറത്തുപോയ സമയത്ത് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് മൊഴി.
ഇന്‍ക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആറ് മാസം മുന്‍പായിരുന്നു മലപ്പുറം സ്വദേശി സുൾഫീക്കർ അലിയുമായുള്ള റംഷീനയുടെ വിവാഹം. ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
നേപ്പാൾ സ്വദേശിനിയായ യുവതി മരിച്ച നിലയിൽ; കൊലപാതകമാണെന്ന് സൂചന
വയനാട്: വയനാട്ടിൽ നേപ്പാൾ സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നാണ് സൂചന. മേപ്പാടി കുന്നമ്പറ്റയിലെ എസ്റ്റേറ്റിൽ തൊഴിലാളിയായ ബിമലയാണ് മരിച്ചത്. എസ്റ്റേറ്റിലെ ഷെഡിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. തലയിൽ അടിയേറ്റ മുറിവുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് സാലിവാൻ ജാഗിരിയെ മേപ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു.
രണ്ട് വർഷകാലമായി വയനാട്ടിലെ പല എസ്റ്റേറ്റുകളിലായി ജോലി ചെയ്ത് വരികയായിരുന്നു നേപ്പാൾ സ്വദേശി സലിവാൻ ജാഗിരിയും ഭാര്യ ബിമലയും. രണ്ട് ദിവസം മുൻപാണ് മേപ്പാടി കുന്നമ്പറ്റ നിർമ്മല കോഫി എസ്റ്റേറ്റിൽ ഇവർ കാപ്പി പറിക്കാനെത്തിയത്. എസ്റ്റേറ്റിലെ ഷെഡിലായിരുന്നു താമസം. ഇന്ന് രാവിലെ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പുറത്തേക്ക് പോകാൻ നോക്കിയ സാലിവാനെ സംശയം തോന്നിയ നാട്ടുകാർ തടഞ്ഞുവെച്ച് ഷെഡ് പരിശോധിച്ചപ്പോഴാണ് ബിമല മരിച്ചു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam