പാലക്കാട് ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published : Mar 26, 2026, 10:41 PM IST
palakkad accident

Synopsis

തൃശ്ശൂരിൽ നിന്നും ഒറ്റപ്പാലത്തേക്ക് പോവുകയായിരുന്ന ബിനി ബസ് ആണ് എതിർദിശയിൽ വരികയായിരുന്ന യുവതിയും കുട്ടിയും സഞ്ചരിക്കുന്ന സ്കൂട്ടിയെ ഇടിച്ചുതെറിപ്പിച്ചത്.

പാലക്കാട്: പാലക്കാട് കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. വാടാനാംകുറുശ്ശി സ്വദേശി 41കാരിയായ ദിവ്യയാണ് മരിച്ചത്. അപകടത്തെ തുടർന്ന് പാതയിൽ ദീർഘനേരം സ്വകാര്യ ബസ്സുകൾ തടഞ്ഞിട്ട് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. രാത്രി ഏഴുമണിക്ക് ശേഷമാണ് അപകടം ഉണ്ടായത്. തൃശ്ശൂരിൽ നിന്നും ഒറ്റപ്പാലത്തേക്ക് പോവുകയായിരുന്ന ബിനി ബസ് ആണ് എതിർദിശയിൽ വരികയായിരുന്ന യുവതിയും കുട്ടിയും സഞ്ചരിക്കുന്ന സ്കൂട്ടിയെ ഇടിച്ചുതെറിപ്പിച്ചത്. തലനാരിഴയ്ക്കാണ് യുവതിയുടെ ഒപ്പമുണ്ടായിരുന്ന കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഭക്തർക്ക് സ്പാ, കുട്ടികൾക്കുള്ള കളിസ്ഥലം, മൗണ്ടൻ വ്യൂ', ശബരിമല ഭക്തരുടെ പണം തട്ടുന്ന സംഘത്തെ പൊക്കി സൈബർ പൊലീസ്
കര്‍ണാടക ആര്‍ടിസി ബസ് തൃശൂരിലെത്തിയപ്പോൾ പരിശോധന, യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന 62.5 ലക്ഷം രൂപ