പള്ളിക്കലാറിലെ നീരൊഴുക്ക് സുഗമമാക്കും; 15 ദിവസത്തിനകം പണിപൂർത്തിയാക്കണമെന്ന് കളക്ടറുടെ നിർദ്ദേശം

Published : Aug 27, 2019, 11:56 AM IST
പള്ളിക്കലാറിലെ നീരൊഴുക്ക് സുഗമമാക്കും; 15 ദിവസത്തിനകം പണിപൂർത്തിയാക്കണമെന്ന് കളക്ടറുടെ നിർദ്ദേശം

Synopsis

ശൂരനാട് വടക്ക്, പാവുമ്പ പഞ്ചായത്തുകളിലെ അമ്പതിലേറെ വീടുകളാണ് വെള്ളത്തില്‍ മുങ്ങിയത്. പള്ളിക്കലാറിലെ ചെക്ക് ഡാം നിര്‍മ്മാണമാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നായിരുന്നു നാട്ടുകാരുടെ പരാതി. 

കൊല്ലം: പള്ളിക്കലാറിലെ നീരൊഴുക്ക് സുഗമമാക്കാൻ അടിയന്തര നടപടിയുമായി ജില്ലാ കളക്ടർ. ചെക്ക് ഡാമിന് ഇരുവശത്തേക്കുമുള്ള നീരൊഴുക്ക് സുഗമമാക്കാൻ 15 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്ന് ജലസേചന വകുപ്പിന് കളക്ടർ നിര്‍ദേശം നൽകി. കനത്ത മഴയില്‍ ശൂരനാട്, പാവുമ്പ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായതിനെത്തുടര്‍ന്നാണ് കളക്ടറുടെ നടപടി.

ശൂരനാട് വടക്ക്, പാവുമ്പ പഞ്ചായത്തുകളിലെ അമ്പതിലേറെ വീടുകളാണ് വെള്ളത്തില്‍ മുങ്ങിയത്. പള്ളിക്കലാറിലെ ചെക്ക് ഡാം നിര്‍മ്മാണമാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നായിരുന്നു നാട്ടുകാരുടെ പരാതി. തുടർന്ന് നാട്ടുകാരുടെ പരാതി അടിസ്ഥാനപ്പെടുത്തി വെള്ളപ്പൊക്കമുണ്ടായതിനെക്കുറിച്ച് പഠിക്കാൻ കളക്ടര്‍ സാങ്കേതിക വിദഗ്ധരെ നിയോഗിച്ചിരുന്നു.

ഇവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ചെക്ക് ഡാമിന് ഇരുവശത്തേക്കുമുള്ള നീരൊഴുക്ക് സുഗമമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കളക്ടർ നിര്‍ദേശം നൽകിയത്. ഇതോടനുബന്ധിച്ച് തൊടിയൂര്‍ കൊച്ചുപാലത്തിനടിയിൽ അടിഞ്ഞ് കൂടിയിരിക്കുന്ന പാറയും മണലും നീക്കം ചെയ്യും. ഒഴുക്കിന് തടസമാകുന്ന മരങ്ങളും മാറ്റും. വെള്ളപ്പൊക്കമുണ്ടാകാതിരിക്കാനും നീരൊഴുക്ക് തടസപ്പെടാതിരിക്കാനുമുളള ദീര്‍ഘകാല പദ്ധതികള്‍ 21 ദിവസത്തിനകം തുടങ്ങാനും തീരുമാനമായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്