
കൊച്ചി: പള്ളുരുത്തിയാൽ 61കാരിയെ വെട്ടിക്കൊന്നു. കടയഭാഗം സ്വദേശി സരസ്വതിയാണ് കൊല്ലപ്പെട്ടത്. പ്രതികാര കൊലപാതകമെന്നാണ് സംശയം. കൊലപാതകവുമായി ബന്ധപ്പെട്ട് ജയൻ എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 2014ൽ ജയൻ്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മധുവിൻ്റെ അമ്മയാണ് സരസ്വതി. തന്റെ ഭാര്യയുടെ കൊലപാതകത്തിലുള്ള പക പോക്കലിനാണ് ജയൻ സരസ്വതിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം.
പള്ളുരുത്തി വ്യാസ പുരം കോളനിയിൽ അൻപത് മീറ്റർ ദൂര വ്യത്യാസത്തിലാണ് ജയന്‍റെയും മധുവിന്‍റെ വീടുകൾ.2014ലാണ് മധു ജയന്‍റെ ഭാര്യയെ കൊലപ്പെടുത്തുന്നത്.ഏഴ് വർഷത്തിന് ശേഷമാണ് ഒരാക്രമണം പോലും മധുവിന്‍റെ വീട്ടിലേക്ക് ഉണ്ടാകുന്നത്.ഇന്നുച്ചക്ക് രണ്ട് മണിക്കാണ് മധുവിന്‍റെ അച്ഛൻ ധർമ്മരാജനെ ലക്ഷ്യം വച്ച് മധു എത്തിയത്.ധർമ്മരാജനെ ആക്രമിക്കുന്നതിനിടെ ഭാര്യ സരസ്വത്തിക്ക് വെട്ടേറ്റ് താഴെ വീഴുകയായിരുന്നു.സംഭവം നടന്നയുടൻ തന്നെ പൊലീസ് കോളനിയിൽ എത്തി.ഈ സമയം ജയൻ വീട്ടിലുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam