Pantheerankavu Accident : പന്തീരങ്കാവ് അപകടം; മദ്യപിച്ച് വാഹനം ഓടിച്ച ലോറി ഡ്രൈവർ അറസ്റ്റിൽ

Published : Jan 07, 2022, 12:56 PM IST
Pantheerankavu Accident : പന്തീരങ്കാവ് അപകടം; മദ്യപിച്ച് വാഹനം ഓടിച്ച ലോറി ഡ്രൈവർ അറസ്റ്റിൽ

Synopsis

മടവൂര്‍ സ്വദേശികളായ മടവൂര്‍ ചക്കാലക്കല്‍ എതിരംമല കൃഷ്ണന്‍കുട്ടി, ഭാര്യ സുധ എന്നിവരാണ് മരിച്ചത്. ദേശീയപാത ബൈപ്പാസിലെ അറപ്പുഴ പാലത്തിനു സമീപം വയല്‍ക്കരയില്‍ വ്യാഴാഴ്ച വൈകിട്ടാണ് അപകടം നടന്നത്. 

കോഴിക്കോട്: രാമനാട്ടുകര അറപ്പുഴ പാലത്തിൽ ഇന്നലെയുണ്ടായ വാഹനപകടത്തൽ ( Pantheerankavu Accident) ലോറി ഡ്രൈവർ അറസ്റ്റിൽ (Arrest). മണ്ണാർക്കാട് സ്വദേശി ഹാരിസ് അബ്ദുവിനെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് ലോറി ഓടിച്ച് അപകടമുണ്ടാക്കിയെന്നാണ് കേസ്. ഇന്നലെ വൈകുന്നേരമാണ് ഹാരിസ് ഓടിച്ചിരുന്ന ലോറി കാറിലും ഓട്ടോറിക്ഷയിലും ഇടിച്ച് മടവൂർ സ്വദേശികളായ ദമ്പതികൾ മരിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തത്.  അപകടം നടന്ന ഉടനെ ഡ്രൈവറും ക്ലീനറും ഇറങ്ങി ഓടി.

മടവൂര്‍ സ്വദേശികളായ മടവൂര്‍ ചക്കാലക്കല്‍ എതിരംമല കൃഷ്ണന്‍കുട്ടി (54), ഭാര്യ സുധ (45) എന്നിവരാണ് മരിച്ചത്. ദേശീയപാത ബൈപ്പാസിലെ അറപ്പുഴ പാലത്തിനു സമീപം വയല്‍ക്കരയില്‍ വ്യാഴാഴ്ച വൈകിട്ടാണ് അപകടം നടന്നത്. എറണാകുളത്ത് പഠിക്കുന്ന ഇളയ മകന്‍ അഭിജിത്തിനെ അവിടെ കൊണ്ട്‌വിട്ട് തിരിച്ചു വരികയായിരുന്നു കൃഷ്ണന്‍കുട്ടിയും കുടുംബവും.

ലോറി കാറിനുനേരേ ഇടിച്ചു കയറുകയായിരുന്നു. കാർ തകർന്ന് ലോറിയുടെ അടിയിലേക്ക് കയറിപ്പോയി. ഗുഡ്‌സ് ഓട്ടോയും അപകടത്തിൽപ്പെട്ടു. ഒരു കുടുംബത്തിലെ മൂന്നു പേരാണ് കാറിലുണ്ടായിരുന്നത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് തൊണ്ടയാട് രാമനാട്ടുകര റോഡിൽ ഏറെനേരം ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു.

PREV
Read more Articles on
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു