Pantheerankavu Accident: പന്തീരങ്കാവ് അപകടത്തില്‍ മരിച്ചത് മടവൂര്‍ സ്വദേശികളായ ദമ്പതികള്‍

Published : Jan 07, 2022, 11:12 AM IST
Pantheerankavu Accident: പന്തീരങ്കാവ് അപകടത്തില്‍ മരിച്ചത് മടവൂര്‍ സ്വദേശികളായ ദമ്പതികള്‍

Synopsis

ദേശീയപാത ബൈപ്പാസിലെ അറപ്പുഴ പാലത്തിനു സമീപം വയല്‍ക്കരയില്‍ വ്യാഴാഴ്ച വൈകിട്ടാണ് അപകടം നടന്നത്...

കോഴിക്കോട്: പന്തീരങ്കാവ് ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് (Accident) മരിച്ചത് മടവൂര്‍ സ്വദേശികളായ ദമ്പതികള്‍. മടവൂര്‍ ചക്കാലക്കല്‍ എതിരംമല കൃഷ്ണന്‍കുട്ടി (54), ഭാര്യ സുധ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മകന്‍ അരുണ്‍ (21), കാര്‍ ഡ്രൈവര്‍ (Car Driver) എന്നിവരടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. 

ദേശീയപാത ബൈപ്പാസിലെ അറപ്പുഴ പാലത്തിനു സമീപം വയല്‍ക്കരയില്‍ വ്യാഴാഴ്ച വൈകിട്ടാണ് അപകടം നടന്നത്. എറണാകുളത്ത് പഠിക്കുന്ന ഇളയ മകന്‍ അഭിജിത്തിനെ അവിടെ കൊണ്ട്‌വിട്ട് തിരിച്ചു വരികയായിരുന്നു കൃഷ്ണന്‍കുട്ടിയും കുടുംബവും.

കാര്‍ തകര്‍ന്ന് ലോറിയുടെ അടിയിലായ നിലയിലായിരുന്നു. ഒരു ഗുഡ്‌സ് ഓട്ടോയും അപകടത്തില്‍പ്പെട്ടു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്നു തൊണ്ടയാട്-രാമനാട്ടുകര പാതയില്‍ ഏറെനേരം ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്