ബൈക്കപടകത്തിൽ ശരീരം തളർന്നു, ദുരിത ജീവിതത്തിൽ നിന്ന് മകനെ തിരിച്ചുപിടിക്കാൻ സഹായം തേടി അമ്മ

Published : Jan 07, 2022, 10:07 AM ISTUpdated : Jan 07, 2022, 10:22 AM IST
ബൈക്കപടകത്തിൽ ശരീരം തളർന്നു, ദുരിത ജീവിതത്തിൽ നിന്ന് മകനെ തിരിച്ചുപിടിക്കാൻ സഹായം തേടി അമ്മ

Synopsis

ശരീരമാകെ തളര്‍ന്ന് ഇരുപത്തിയേഴുകാരനായ രാഹുൽ കിടപ്പ് തുടങ്ങിയിട്ട് എട്ട് മാസമായി. മകന്റെ കാര്യങ്ങൾ നോക്കാൻ ഈ അമ്മ എപ്പോഴും അടുത്ത് വേണം...

പാലക്കാട്: എട്ട് മാസം മുന്പുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ശരീരം തളര്‍ന്നുപോയ മകനുമായി ദുരിത ജീവതം നയിക്കുകയാണ് പാലക്കാട് കള്ളിക്കാട്ടെ ഒരു അമ്മ. മരുന്ന് വാങ്ങാൻ പോലും വകയില്ലാതെ കഷ്ടപ്പെടുന്ന ഈ അമ്മ, മകന്റെ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ്.

ശരീരമാകെ തളര്‍ന്ന് ഇരുപത്തിയേഴുകാരനായ രാഹുൽ ഈ കിടപ്പ് തുടങ്ങിയിട്ട് എട്ട് മാസമായി. മകന്റെ കാര്യങ്ങൾ നോക്കാൻ ഈ അമ്മ എപ്പോഴും അടുത്ത് വേണം. കഴിഞ്ഞ ഏപ്രില്‍ 25ന് സഹോദരിയുടെ വിവാഹത്തലേന്നായിരുന്നു ഈ കുടുംബത്തെ തകര്‍ത്ത അപകടമുണ്ടായത്. ചിറ്റൂര്‍ കല്ലിങ്ങലില്‍ അപകടത്തില്‍പ്പെട്ട ബൈക്കിന് സമീപം ചോരവാര്‍ന്ന് ബോധമറ്റുകിടക്കുന്ന രാഹുലിനെ കണ്ടെത്തുകയായിരുന്നു. 

അവിടെ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പിന്നീട് പാലക്കാട്ടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഉള്ളതെല്ലാം വിറ്റുപെറുക്കി നടത്തിയ ചികിത്സക്കൊടുവിൽ ജീവന്‍ തിരിച്ചുകിട്ടി. 

നാട്ടുകാരും സുഹൃത്തുക്കളും ചികിത്സയ്ക്കായി ആവരാൽ കഴിയുന്ന സഹായം ചെയ്യുന്നുണ്ട്. എന്നാൽ മരുന്ന് വാങ്ങാൻ പോലും ഇത് തികയുന്നില്ല. മെച്ചപ്പെട്ട ചികിത്സ നൽകിയാൽ മകനെ തിരികെ ജീവതത്തിലേക്ക് കൊണ്ടുവരാനാകുമെന്നാണ് ഈ അമ്മയുടെ പ്രതീക്ഷ. അതിന് സുമനസ്സുകളുടെ സഹായം വേണം.

അക്കൌണ്ട് വിവരങ്ങൾ

LATHA T

ACCOUNT NUMBER - 110018922867

IFSC CODE- CNRB0014452

CANARA BANK - MELMURI BRANCH

PHONE - 6282904072
 

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്