
തിരുവനന്തപുരം: പാരിപ്പള്ളി കൊലപാതകത്തില്‍ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട പതിനാറും പതിനഞ്ചും വയസുള്ള കുട്ടികളെ അമ്മയുടെ സ്വദേശമായ കര്‍ണാടകയിലെ കുടകിലേക്ക് കൊണ്ടുപോയിയെന്ന് തിരുവനന്തപുരം ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍. ജനപ്രതിനിധികളുടെയും അധ്യാപകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലാണ് കുട്ടികളെ കുടകിലേക്ക് കൊണ്ടുപോയത്. മാനസിക പിരിമുറുക്കത്തില്‍ നിന്നും മോചിപ്പിക്കാന്‍ കുട്ടികളെ അവരുടെ അമ്മയുടെ ബന്ധുക്കളോടൊപ്പം അയക്കാന്‍ വി ജോയ് എംഎല്‍എയാണ് നിര്‍ദേശം നല്‍കിയത്. ബന്ധുക്കളോടൊപ്പം ആണെങ്കിലും കുട്ടികള്‍ക്ക് മതിയായ സുരക്ഷ നല്‍കണമെന്ന് കുടക് ശിശുക്ഷേമ സമിതിക്ക് നിര്‍ദേശം നല്‍കിയതായി തിരുവനന്തപുരം ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
മരിച്ച യുവതിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബന്ധുക്കളാണ് കുട്ടികളെ തങ്ങളുടെ നാട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചത്. തുടര്‍ന്ന് നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും കുട്ടികളുമായി സംസാരിച്ചു. പോകാന്‍ കുട്ടികളും താല്‍പര്യം അറിയിച്ചതോടെ വി ജോയിയുടെ ഇടപെടലില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ കുട്ടികളെ ഹാജരാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് പാരിപ്പള്ളിയില്‍ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയത്. അക്ഷയ സെന്ററിലെ ജീവനക്കാരിയായ കുടക് സ്വദേശിനി നാദിറ (40)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് റഹീമിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. അക്ഷയ സെന്ററില്‍ കയറി ഭാര്യയെ തീകൊടുത്തിയ ശേഷം റഹീം സ്വയം കഴുത്തറുത്ത് കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. സംശയരോഗമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞിരുന്നു. വര്‍ഷങ്ങളായി നാവായിക്കുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു നദീറയും മക്കളും. നിരവധി കേസുകളിലെ പ്രതിയാണ് ഓട്ടോ ഡ്രൈവറായ റഹീം. ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങി ദിവസങ്ങള്‍ക്ക് ശേഷമാണ് കൊലപാതകം.
ബംഗാളിലെത്തിയ അതിഥി തൊഴിലാളിയുടെ നിപ ഫലം നെഗറ്റീവ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam