ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് യാത്രക്കാരൻ്റെ കടിയേറ്റു, നെറ്റിയിൽ പരിക്ക്; പ്രതി പിടിയിൽ

Published : Feb 21, 2026, 08:03 AM IST
KSRTC

Synopsis

കൊല്ലത്ത് കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസിൽ വെച്ച് കണ്ടക്ടർക്ക് യാത്രക്കാരന്റെ കടിയേറ്റു. ചവിട്ടുപടിയിൽ നിന്ന് കയറി നിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ ഇരവിപുരം സ്വദേശിയായ യാത്രക്കാരൻ പിടിയിൽ

കൊല്ലം: കൊല്ലത്ത് കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരന്‍ കടിച്ച് പരിക്കേല്‍പ്പിച്ചു. കൊല്ലം ഡിപ്പോയിലെ കണ്ടക്ടർ മുഖത്തല സ്വദേശി വിനുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. കണ്ടക്ടറുടെ പരാതിയില്‍ പ്രതി ഇരവിപുരം സ്വദേശി അരുണിനെ കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചർ ബസിൽ ഇന്നലെ രാത്രി യാത്രക്കിടെയാണ് സംഭവം നടന്നത്. കേരളപുരത്ത് ബസ് എത്തിയ സമയത്ത് അരുൺ ചവിട്ടുപടിയിൽ നിൽക്കുകയായിരുന്നു. കണ്ടക്ടർ വിനു യുവാവിനോട് ചവിട്ടുപടിയിൽ നിന്ന് മുകളിലേക്ക് കയറി നിൽക്കാൻ ആവശ്യപ്പെട്ടു. ഇതാണ് അരുണിനെ പ്രകോപിപ്പിച്ചത്. ഇയാൾ കണ്ടക്ടറെ മർദിക്കുകയും കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് സഹയാത്രികരുടെ അടക്കം മൊഴി. പരിക്കേറ്റ കണ്ടക്ടറെ വഴിമധ്യേ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ബസ് വഴിയിൽ കിടന്നു. പകരം കണ്ടക്ടറെ എത്തിച്ചാണ് ബസ് യാത്ര തുടർന്നത്. പൊലീസ് സ്ഥലത്തെത്തി പ്രതി അരുണിനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതായാണ് വിവരം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബിജെപി ജില്ലാ പ്രസിഡൻ്റിൻ്റെ മകനെ ഓടിച്ചിട്ട് മർദ്ദിച്ച് ആർഎസ്എസ് പ്രവർത്തകർ, ചികിത്സ തേടി
ആ അപേക്ഷ അനീഷ് രാജ് തന്നെയങ്ങ് പരിഹരിച്ചു; സ്വന്തം ഭൂമി നിര്‍ധന കുടുംബത്തിന് എഴുതി നല്‍കി പഞ്ചായത്ത് ഉദ്യോഗസ്ഥന്‍