വിദേശത്തുള്ള കുടുംബത്തിനൊപ്പമെത്താൻ കൊച്ചി വിമാനത്താവളത്തിലെത്തി; അപ്രതീക്ഷിതമായി കുഴഞ്ഞുവീണ് നഴ്സ് മരിച്ചു

Published : Apr 02, 2023, 11:01 PM ISTUpdated : Apr 03, 2023, 10:11 PM IST
വിദേശത്തുള്ള കുടുംബത്തിനൊപ്പമെത്താൻ കൊച്ചി വിമാനത്താവളത്തിലെത്തി; അപ്രതീക്ഷിതമായി കുഴഞ്ഞുവീണ് നഴ്സ് മരിച്ചു

Synopsis

നഴ്സായ അഭിഷേക് ജോസ് സാവിയോ ഓസ്ട്രേലിയൻ പൗരത്വമുള്ളയാളാണ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഇവരും ഓസ്ട്രേലിയയിലാണ്

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് യാത്രക്കാരൻ മരിച്ചു. കോതമംഗലത്ത് നിന്നെത്തിയ അഭിഷേക് ജോസ് സാവിയോയാണ് മരിച്ചത്. ഓസ്ട്രേലിയയിലേക്ക് പോകാനെത്തിയ അഭിഷേക് വിമാനത്തിൽ കയറുന്നതിന് മുമ്പ് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും അഭിഷേകിന്‍റെ ജീവൻ രക്ഷിക്കാനായില്ല. നഴ്സായ അഭിഷേക് ജോസ് സാവിയോ ഓസ്ട്രേലിയൻ പൗരത്വമുള്ളയാളാണ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഇവരും ഓസ്ട്രേലിയയിലാണ്.

കൊലപാതക ശേഷം ഷർട്ടില്ലാതെ രക്ഷപ്പെട്ടു, മൊബൈൽ ഉപേക്ഷിച്ചു; പൊലീസ് കണക്കുകൂട്ടി കാത്തിരുന്ന് സുധീഷിനെ പിടികൂടി

അതേസമയം ഇടുക്കിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത വാത്തിക്കുടിയിൽ കുടുംബ വഴക്കിനിടെ ഭാര്യയുടെ അമ്മയെ കോടാലി കൊണ്ട് അടിച്ച് കൊന്ന കേസിലെ പ്രതിയായ സുധിഷിനെ പിടികൂടിയത് പൊലീസിന്‍റെ കൃത്യമായ കണക്കുകൂട്ടലിൽ ആണെന്നതാണ്. കോടാലികൊണ്ട് ഭാര്യയുടെ അമ്മയെയും അച്ഛനെയും വെട്ടിപരിക്കേൽപ്പിച്ച ശേഷം സുധിഷ് ഷർട്ട് പോലുമില്ലാതെയാണ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. പിന്നാലെ അമ്മായിയമ്മ രാജമ്മ മരണപ്പെട്ട വിവരം പുറത്തുവന്നു. ഇതോടെ ഷർട്ടില്ലാതെ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട മരുമകൻ സുധീഷ് മൊബൈൽ ഫോണും ഉപേക്ഷിച്ച് മുങ്ങി. ഷർട്ടിടാതെ രക്ഷപെട്ടതിനാൽ അധിക ദൂരം പോകില്ലെന്ന് പൊലീസിന് ഉറപ്പുണ്ടായിരുന്നു. അതിനാൽ ഇയാളുടെ പണിക്കൻ കുടിയിലെ വീടും ബന്ധുവീടുകളും പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും പൊലീസ് സ്ഥലത്ത് കർശന പരിശോധനയും നടത്തി. ഇതിനൊടുവിലാണ് ഒളിവിലിരുന്ന സുധീഷ് പൊലീസിന്‍റെ പിടിയിലായത്. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ സുധീഷ് കുറ്റം സമ്മതിച്ചു. പതിനൊന്നു മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകം നടന്ന വാത്തിക്കുടിയിലെ ഭാര്യ വീട്ടിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇടുക്കി ഡി വൈ എസ് പി ബിനു ശ്രീധറിന്‍റെ നേതൃത്വത്തിലായിരുന്നു വീട്ടിലെ തെളിവെടുപ്പ്. കൊലപാതകത്തിന് ഉപയോഗിച്ച കോടാലി കട്ടിലിനടിയിൽ നിന്നും പ്രതി കാണിച്ചുകൊടുത്തു. കുടുംബ വഴക്കിനിടെയാണ് ഭാര്യാ മാതാവിനെ ഇയാൾ ഇന്നലെ കൊലപ്പെടുത്തിയത്.

കൊലപാതക ശേഷം ഷർട്ടില്ലാതെ രക്ഷപ്പെട്ടു, മൊബൈൽ ഉപേക്ഷിച്ചു; പൊലീസ് കണക്കുകൂട്ടി കാത്തിരുന്ന് സുധീഷിനെ പിടികൂടി

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു