ഐഎഫ്എഫ്കെ പ്രധാന വേദിക്ക് മുന്നിലെ ഓടയിൽ വീണ് കാൽനട യാത്രക്കാരന് പരിക്ക്

Published : Dec 11, 2022, 11:06 PM IST
ഐഎഫ്എഫ്കെ പ്രധാന വേദിക്ക് മുന്നിലെ ഓടയിൽ വീണ് കാൽനട യാത്രക്കാരന് പരിക്ക്

Synopsis

ഇന്നലെ രാത്രി ഏഴരയോടെ റോ‍ഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം.

തിരുവനന്തപുരം: നഗരത്തിൽ ഓടയിൽ വീണ് വഴിയാത്രക്കാരന് പരിക്ക്. എഎഫ്എഫ്കെ വേദിയായ ടാഗോര്‍ തിയേറ്ററിന് മുൻ വശത്ത് ഇലക്ട്രിക് ആവശ്യങ്ങൾക്കായി എടുത്ത റോ‍ഡിന് നടുക്കുള്ള ‍ഡിവൈഡറിൽ ഓടയിൽ സ്ലാബില്ലാത്ത ഭാഗത്ത് വീണ് വിട്ടിയൂര്‍ക്കാവ് സ്വദേശി മനോജിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഏഴരയോടെ റോ‍ഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. കാലുകൾ ഓടയ്ക്കകത്ത് പോയ മനോജിനെ നാട്ടുകാര്‍ ചേര്‍ന്നാണ് പുറത്തെടുത്തത്. കൈക്ക് ചെറിയ മുറിവേറ്റു. മറ്റ് പരിക്കുകളില്ല. 

PREV
Read more Articles on
click me!

Recommended Stories

പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്ടത് അധ്യാപകൻ, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീടിന് മുകളിൽ ഉഗ്രശബ്ദം, ഞെട്ടിത്തരിച്ച് വീട്ടുകാർ; ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട