എറണാകുളത്ത് ബോട്ടിൽ നിന്ന് യാത്രക്കാരൻ കായലിൽ ചാടി, കണ്ടെത്താനായില്ല

Published : Aug 08, 2022, 11:52 PM IST
എറണാകുളത്ത് ബോട്ടിൽ നിന്ന് യാത്രക്കാരൻ കായലിൽ ചാടി, കണ്ടെത്താനായില്ല

Synopsis

പൊലീസും ബോട്ട് ജീവനക്കാരും തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല

കൊച്ചി: എറണാകുളം ഐലന്റ് ജെട്ടിയിൽ ബോട്ടു യാത്രക്കാരൻ വെളളത്തിലേക്ക് ചാടി. വൈപ്പിനിൽ നിന്ന് കയറിയ യാത്രക്കാരനാണ് ബോട്ടിൽ നിന്ന് ചാടിയത്. പൊലീസും ബോട്ട് ജീവനക്കാരും തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇദ്ദേഹം ആരാണെന്ന് വ്യക്തമായിട്ടില്ല.

കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കോഴിക്കോട് രാമനാട്ടുകരയിൽ  ബസും ബൈക്കും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. പരുത്തിപ്പാറ സൗദാമിനി (55) ആണ് മരിച്ചത്. രാമനാട്ടുകര ബസ് സ്റ്റാൻഡിന് മുൻപിലായിരുന്നു അപകടം നടന്നത്. സൗദാമിനിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ചേർത്തലയിൽ വെടിമരുന്നിന് തീപിടിച്ച് മൂന്ന് പേർക്ക് പൊള്ളലേറ്റു

ചേർത്തല പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിൽ വെടിമരുന്നിന് തീപിടിച്ചു. വെടിമരുന്ന് സൂക്ഷിച്ചകെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂർണമായി തകർന്നു. പൊള്ളലേറ്റ 3 പേരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പാണാവള്ളി സ്വദേശികളായ രാജേഷ്, വിഷ്ണു, തിലകൻ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഓഫീസ് അറ്റകുറ്റപ്പണിക്ക് വന്ന ജീവനക്കാർക്കാണ് പരിക്കേറ്റത്. കുടുംബ ക്ഷേത്രമാണിത്. നാളെ സപ്താഹയജ്ഞത്തിന് വേണ്ടി സൂക്ഷിച്ച കതിനയാണ് പൊട്ടിയത്. ഓഫീസിന്റെ ഗ്രില്ല് വെൽഡ് ചെയ്യുന്നതിനിടെ തീപ്പൊരി ചിതറി കതിനയിൽ വീഴുകയായിരുന്നു. പണി നടന്ന ഓഫീസിന് ഒരു മീറ്റർ അകലെയണ് വെടിമരുന്ന് സൂക്ഷിച്ച മുറി.

കാറിൽ കടത്തിയ ബ്രൗൺ ഷുഗർ പിടികൂടി

കാസർകോട് നീലേശ്വരം പള്ളിക്കരയിൽ കാറിൽ കടത്തുകയായിരുന്ന ബ്രൗൺഷുഗർ പിടികൂടി. മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 30 ഗ്രാം ബ്രൗൺഷുഗറുമായി മൂന്ന് പേർ പിടിയിലായി. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് അജ്മൽ , അരീക്കോട് സ്വദേശി അൻസിൽ, മലപ്പുറം സ്വദേശി മുഹമ്മദ് ഫൈജാസ്  എന്നിവരാണ് അറസ്റ്റിലായത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി