
കോഴിക്കോട്: നന്‍മണ്ട ബ്രഹ്‌മകുളത്ത് വലിയ മരം കടപുഴകി വീണ് സ്‌കൂട്ടര്‍ യാത്രികന് സാരമായി പരിക്കേറ്റു. കുറ്റിച്ചിറ സ്വദേശി അഷ്‌റഫിനാണ് പരിക്കേറ്റത്. അഷ്‌റഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് വലിയ ചീനി മരം കടപുഴകി വീണത്.
ഈ സമയം ഇതുവഴി സ്‌കൂട്ടറില്‍ വന്ന അഷ്‌റഫിന്റെ ദേഹത്താണ് മരം പതിച്ചത്. സ്‌കൂട്ടറും അഷ്‌റഫും മരത്തിനടിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ആറുമാസം മന്‍പ് ഇതിന് സമീപം തന്നെ നന്‍മണ്ട അമ്പലപ്പൊയില്‍ എന്ന സ്ഥലത്ത് സമാന രീതിയില്‍ റോഡിലേക്ക് മരം കടപുഴകി വീണ് സ്‌കൂള്‍ അധ്യാപകന്‍ മരിച്ചിരുന്നു. നരിക്കുനി അഗ്നിരക്ഷാനിലയത്തിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ എം.സി മനോജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
നിർത്തിയിട്ടിരുന്ന ലോറി പിന്നോട്ട് എടുക്കവേ അപകടം; തിരുവനന്തപുരത്ത് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam