ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പാസ്റ്റർ അറസ്റ്റിൽ

Published : Mar 23, 2022, 07:58 PM IST
ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പാസ്റ്റർ അറസ്റ്റിൽ

Synopsis

കഴിഞ്ഞ ദിവസം പകൽ 10 മണിക്ക് വീടിന്റെ അടുക്കളയിൽ കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ പാസ്റ്ററായ പ്രതി,  താമസിക്കുന്ന വീടിന്റെ പറമ്പിലേക്ക് കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു

ആലപ്പുഴ :- കാപ്പിൽ സ്വദേശിനിയായ ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. ഇടിക്കുള തമ്പി (67) ആണ് അറസ്റ്റിലായത്. കറ്റാനം വില്ലേജിൽ കറ്റാനം മുറിയിൽ വാലു തുണ്ടിൽ വീട്ടിൽ നിന്നും താമസം മാറി ഭരണിക്കാവ് വില്ലേജിൽ തെക്കേ മങ്കുഴി മുറിയിൽ പനയ്ക്കാട്ട് കോട്ടയിൽ വീട്ടിൽവാടകയ്ക്ക് താമസിച്ചു വരികയാണ് ഇയാൾ. 

കഴിഞ്ഞ ദിവസം പകൽ 10 മണിക്ക് വീടിന്റെ അടുക്കളയിൽ കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ പാസ്റ്ററായ പ്രതി,  താമസിക്കുന്ന വീടിന്റെ പറമ്പിലേക്ക് കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ടു കൊണ്ടു വന്ന പെൺകുട്ടിയുടെ അച്ഛനാണ് പെൺകുട്ടിയെ പീഡനത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തലചുറ്റലിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചു, മൂന്നാം ദിനം മസ്തിഷ്ക മരണം, അഞ്ച് പേർക്ക് പുതുജീവൻ നൽകി ദിവാകർ മടങ്ങി
ആരും പരിഭ്രാന്തരാകരുത്!, എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം നാളെ സൈറൺ മുഴങ്ങും, നടക്കുന്നത് ബിപിസിഎൽ മോക്ഡ്രിൽ