
പത്തനംതിട്ട: ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ 18 ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. ഓണക്കാലമായതിനാൽ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. അതേസമയം മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും. ഓണത്തോട് അനുബന്ധിച്ച് തുടർച്ചയായ അവധിയിൽ ഒരു ദിവസം കൂടി ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് അവധി ലഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam