വളവ് തിരിഞ്ഞെത്തിയ കാര്‍ ബൈക്കുകളിൽ ഇടിച്ചുകയറി രണ്ട് യുവാക്കൾ മരിച്ചു

Published : Mar 08, 2023, 11:45 AM IST
വളവ് തിരിഞ്ഞെത്തിയ കാര്‍ ബൈക്കുകളിൽ ഇടിച്ചുകയറി രണ്ട് യുവാക്കൾ മരിച്ചു

Synopsis

മേലെ വെട്ടിപ്രത്ത് കാർ രണ്ട് ബൈക്കുകളിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം.

പത്തനംതിട്ട: മേലെ വെട്ടിപ്രത്ത് കാറ് ബൈക്കുകളിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പാലക്കാട് സ്വദേശി സജി, ആലപ്പുഴ സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്.രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് സ്വദേശി അനീഷിനും കട്ടപ്പന സ്വേദേശി ദേവനുമാണ് പരിക്കേറ്റത്. വളവ് തിരിഞ്ഞെത്തിയ കാറ് രണ്ട് ബൈക്കുകളിലേക്ക് ഇടിക്കുകയിയാരുന്നു. മരിച്ചവർ രണ്ടും ഒരു ബൈക്കിലാണുണ്ടായിരുന്നത്. ഇന്നലെ രാത്രി 11.45 ഓടെയാണ് അപകടം ഉണ്ടായത്.

Read more: ആളൂരിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിൽ, അച്ഛൻ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ

അതേസമയം, കോട്ടയത്തെ വടവാതൂർ പ്രദേശത്തെയാകെ സങ്കടത്തിലാക്കുന്ന വാർത്തയാണ് ചൊവ്വാഴ്ച രാവിലെ പുറത്തുവന്നത്. സേലത്ത് പഠിക്കുന്ന കോട്ടയം സ്വദേശി അസുഖബാധിതയായപ്പോൾ കൂട്ടിക്കൊണ്ടുവരാൻ പോയ സംഘത്തിലെ രണ്ടുപേർ അപകടത്തിൽ മരണപ്പെടുകയും ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായതിന്‍റെയും നടുക്കത്തിലാണ് നാട്.

ആശുപത്രിയിൽ ഗുരതരാവസ്ഥയിൽ തുടരുന്ന അനന്ദുവിന്‍റെ സഹോദരിയാണ് സേലത്ത് അസുഖബാധിതയായത്. ഈ കുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരാൻ പോകവെയാണ് അനന്ദവും കൂട്ടുകാരും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അനന്ദു ആശുപത്രിയിലാണ്. കൂടെ പോയ കൂട്ടുകാരായ അക്ഷയ് അജേഷ്, ഗോകുൽ എന്നിവരാണ് മരിച്ചത്.

തമിഴ്നാട്ടിലെ തേനിക്കു സമീപം ചൊവ്വാഴ്ച പുലർച്ചെ കാറും ലോറിയും കൂട്ടിയിടിച്ചാണ് കോട്ടയം തിരുവാതുക്കൽ സ്വദേശികളായ അക്ഷയ് അജേഷ്, ഗോകുൽ എന്നിവർ മരിച്ചത്. തേനിക്കും പെരിയകുളത്തിനുമിടയിൽ അണ്ണഞ്ചി വിളക്ക് എന്ന് സ്ഥലത്ത് പുലർച്ചെ ആയിരുന്നു അപകടം നടന്നത്. കോട്ടയത്തു നിന്നും സേലത്തേക്കു പോകുകയായിരുന്നു അപകടത്തിൽ പെട്ട കാറിലുണ്ടായിരുന്നത് മൂന്നു പേരാണ്. കോയമ്പത്തൂരിൽ നിന്നും വന്ന കർണാടക രജിസ്ട്രേഷനിലുള്ള ചരക്കു ലോറിയുമായാണ് കൂട്ടിയിടിച്ചത്.

അക്ഷയ് യും ഗോകുലും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ കോട്ടയം വടവാതൂർ സ്വദേശി അനന്ദുവിനെ ആദ്യം തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചിപ്പത്. തുടർന്ന് ബന്ധുക്കളുടെ ആവശ്യ പ്രകാരം കോട്ടയത്തേക്ക് മാറ്റി. അനന്ദുവിന്‍റെ സഹോദരി സേലത്ത് നഴ്സിംഗിനു പഠിക്കുകയാണ്. സുഖമില്ലാത്തതിനാൽ കുട്ടിയെ വീട്ടിലേക്ക്  കൊണ്ടു വരുന്നതിനാണ് അനന്ദുവും സുഹൃത്തുക്കളും സേലത്തേക്ക് പോയത്. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആനത്തലവട്ടത്ത് നാട്ടുകാരുമായി വഴക്കിനൊടുവിൽ പൊലീസ് വരുമെന്ന് ഭയന്ന് ആറ്റിൽചാടി; 17കാരൻ്റെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് മുസ്ലിം ലീഗ്; ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ