
പത്തനംതിട്ട: റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ നിന്ന് അമ്മയെ കാണാനായി ഇറങ്ങി വഴിതെറ്റിയ കുരുന്നുകൾക്ക് വനിതാ പൊലീസ് തുണയായി. പത്തനംതിട്ട മൈലപ്രയിൽ പ്രവർത്തിക്കുന്ന അമല മാതാ ബഥനി ബോർഡിങ് സ്ഥാപനത്തിൽ നിന്നുമാണ് ആറു വയസ്സുകാരിയായ പെൺകുട്ടിയും ഇതേ സ്ഥാപനത്തിൽ താമസിച്ച് പഠിക്കുന്ന പത്തു വയസ്സുകാരനായ ആൺകുട്ടിയും പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12.30 മണിയോടെയാണ് കുട്ടികൾ സ്റ്റാൻഡിൽ എത്തിയത്.
ഒന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്ക് അമ്മയെ കാണണം എന്നു പറഞ്ഞതിനാൽ സഹായിക്കാനാണ് കൂട്ടുകാരൻ കൂടെ ഇറങ്ങിയത്. മാവേലിക്കരക്കുള്ള ബസ് ചോദിച്ചു കുട്ടികൾ സ്വകാര്യ ബസ് ജീവനക്കാരെ സമീപിച്ചു. രക്ഷകർത്താക്കൾ ആരുമില്ലാതെ കുട്ടികളെ കണ്ട് സ്വകാര്യ ബസ് ജീവനക്കാർക്ക് സംശയമായി. ഉടൻ പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഷെമിമോളെ വിവരം അറിയിച്ചു. ഉടൻ തന്നെ പിങ്ക് പൊലീസിന്‍റെ സഹായത്തോടെ കുട്ടികളെ വനിതാ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. രക്ഷകർത്താക്കളെ കണ്ടെത്തി കുട്ടികളെ സുരക്ഷിതമായി തിരികെ ഏൽപ്പിച്ചു. പത്തനംതിട്ട ഡിവൈഎസ്പി നിഷാദ് മോൻ സ്ഥലത്തെത്തി രക്ഷകർത്താക്കൾക്ക് വേണ്ട നിർദേശങ്ങളും ഉപദേശങ്ങളും നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam