ഭണ്ഡാരം കുത്തിപ്പൊളിച്ച് കവർച്ച; കുപ്രസിദ്ധ മോഷ്ടാവ് പ്ലാക്കപ്പറമ്പിൽ ഫൈസൽ അറസ്റ്റിൽ; 42 കേസുകളിൽ പ്രതി, താമസം ആളൊഴിഞ്ഞ വീടുകളിലും കെട്ടിടങ്ങളിലും

Published : Sep 30, 2026, 07:58 PM IST
kodungallur robbery

Synopsis

കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത 42 മോഷണക്കേസുകളില്‍ പ്രതിയാണ് ഫൈസല്‍. വിവിധ കേസുകളിലായി 39 തവണ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. ആരാധനാലയങ്ങളില്‍നിന്ന് മോഷണം നടത്തുന്നതും പോക്കറ്റടിയുമാണ് പതിവ് കുറ്റകൃത്യങ്ങൾ.

തൃശൂര്‍: പള്ളിയുടെ മുമ്പിലുള്ള ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസില്‍ കുപ്രസിദ്ധ മോഷ്ടാവായ കൊടുങ്ങല്ലൂര്‍ കാര സ്വദേശി പ്ലാക്കപ്പറമ്പില്‍ ഫൈസല്‍ (50) അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ എറിയാട് ബീച്ചിനടുത്തുള്ള പടിയത്ത് പള്ളിയുടെ മുമ്പിലുള്ള ഭണ്ഡാരം കുത്തിപ്പൊളിച്ച് ഏകദേശം 7,000 രൂപയാണ് മോഷ്ടിച്ചത്. സെപ്റ്റംബർ 16-ന് രാത്രിയായിരുന്നു സംഭവം.

കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത 42 മോഷണക്കേസുകളില്‍ പ്രതിയാണ് ഫൈസല്‍. വിവിധ കേസുകളിലായി 39 തവണ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. ആരാധനാലയങ്ങളില്‍നിന്ന് മോഷണം നടത്തുന്നതും പോക്കറ്റടിയുമാണ് പതിവ് കുറ്റകൃത്യങ്ങൾ.

സ്വന്തം വീട്ടില്‍ സ്ഥിരമായി താമസിക്കാത്ത ഫൈസല്‍, ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍, ഷോപ്പിംഗ് മാളുകള്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവയുടെ മുകള്‍നിലകളില്‍ മാറിമാറി താമസിച്ചാണ് മോഷണങ്ങള്‍ നടത്തി വന്നിരുന്നത്. കൊടുങ്ങല്ലൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. അതുല്‍ മോഹന്‍, എ.എസ്.ഐ. ജോസഫ്, എസ്.സി.പി.ഒമാരായ ഷമീര്‍, മിഥുന്‍, ഗോപേഷ്, സി.പി.ഒ. ഷെരീഫ് എ. എന്നിവരാണ് പ്രതിയെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഫാസിസ്റ്റുകൾ ഭീരുക്കളാണ്, നമ്മൾ ധീരന്മാർ; ജനവിരുദ്ധമായ ഒരു തീരുമാനവും ഉണ്ടാകില്ല, ഇത് എന്റെ വാക്ക്' വി.ഡി. സതീശൻ
സർക്കാർ സ്പോൺസേർ‍ഡ് പ്രോഗ്രാം, സഭയെ മുറിവേൽപ്പിച്ചു, പാത്രിയർക്കീസ് ബാവായുടെ മണർകാട് പള്ളി പ്രവേശനത്തിന് പിന്നാലെ രൂക്ഷ വിമർശനകളുമായി ഓർത്തഡോക്സ്‌ സഭ