
തിരുവനന്തപുരം: ജയിൽ ചാടിയതിന് എട്ടുമാസം തടവുശിക്ഷ അനുഭവിച്ചിറങ്ങിയ യുവതിയെ ലഹരിക്കേസിൽ പിടികൂടി. തിരുവനന്തപുരം വർക്കല തച്ചോട് സ്വദേശി സന്ധ്യയാണ് മണമ്പൂരിലെ വാടക വീട്ടിൽ നിന്നും പൊലീസിന്റെ പിടിയിലായത്. ലഹരി വിൽപ്പനയില്‍ സന്ധ്യയുടെ സാന്നിധ്യം മനസ്സിലാക്കിയ പൊലീസ് നിരന്തരം യുവതിയെ നിരീക്ഷിച്ചുവരികയായിരുന്നു.
ഡാൻസാഫ് ടീം പരിശോധനയ്ക്ക് എത്തിയപ്പോഴാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്. തുടർന്ന് കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തി. വർഷങ്ങൾക്കു മുമ്പ് മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസിൽ അട്ടക്കുളങ്ങര ജയിലിൽ കഴിയവേയാണ് സഹതടവുകാരിയുമായി ജയിൽ ചാടിയത്. ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. ആ കേസിൽ സന്ധ്യ എട്ടുമാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam