കുഞ്ഞിന് 6 മണിക്കൂറോളം സമയം ചികിത്സയൊന്നും നൽകിയിരുന്നില്ല, പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് ഗുരുതര വീഴ്ച

Published : Jul 16, 2026, 12:15 PM IST
payyanur baby memorial hospital child death

Synopsis

ജനറൽ അനസ്തീഷ്യ കാരണം അപകടം ഉണ്ടായാൽ അതിനെ മറികടക്കാൻ ഉള്ള സൗകര്യം ആ ആശുപത്രിയിൽ വേണമായിരുന്നു.ആ സൗകര്യം ഇല്ലാത്തത് കൊണ്ടാണല്ലോ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയത്.

പയ്യന്നൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാരുടെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായെന്നാണ് സമിതിയിലെ ഭൂരിഭാഗം അംഗങ്ങളുടെയും വിലയിരുത്തലെന്ന് വിദഗ്ധ സമിതി അംഗമായ ജില്ലാ ഗവണ്മെന്റ് പ്ലീഡർ അഡ്വ കെ അജിത് കുമാർ. പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണത്തിലാണ് അജിത്കുമാറിന്റെ ഏഷ്യാനെറ്റ്‌ ന്യൂസിനോടുള്ള പ്രതികരണം. കുഞ്ഞിനു ആറു മണിക്കൂറോളം സമയം ചികിത്സയൊന്നും നൽകിയിരുന്നില്ല. അപ്പോൾ വലിയ ബ്ലീഡിങ്ങില്ലെന്ന് വ്യക്തമാണ്. ഇത്ര ചെറിയ പരിക്കിന് ജനറൽ അനസ്തീഷ്യ വേണ്ടെന്ന നിഗമനത്തിലാണ് സമിതി എത്തിയത്. ആവശ്യമില്ലാത്ത ട്രീറ്റമെന്റിനാണ് ഡോക്ടർമാർ ശുപാർശ ചെയ്തത്. ജനറൽ അനസ്തീഷ്യ കാരണം അപകടം ഉണ്ടായാൽ അതിനെ മറികടക്കാൻ ഉള്ള സൗകര്യം ആ ആശുപത്രിയിൽ വേണമായിരുന്നു. ആ സൗകര്യം ഇല്ലാത്തത് കൊണ്ടാണല്ലോ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയത്. അങ്ങനെ സൗകര്യമില്ലാത്ത ആശുപത്രിയിൽ ഇങ്ങനെ ഒരു അനസ്തീഷ്യ കൊടുക്കേണ്ട കാര്യമുണ്ടോയെന്നും ജില്ലാ ഗവണ്മെന്റ് പ്ലീഡർ അഡ്വ കെ അജിത് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ആശുപത്രിയിൽ ഈ സൗകര്യമില്ലെന്നു കണ്ടെത്തിയെന്നും ജില്ലാ ഗവണ്മെന്റ് പ്ലീഡർ അഡ്വ കെ അജിത് കുമാർ വിശദമാക്കി. ആറു മണിക്കൂറാകുമ്പോളേക്കും മുറിവ് സുഖപ്പെട്ടു തുടങ്ങുമെന്ന് വ്യക്തമായിരിക്കെ ആ ചെറിയ മുറിവിന് പ്ലാസ്റ്റിക് സർജറി ചെയ്യേണ്ടതില്ല. അനസ്തീഷ്യ നൽകി ചികിത്സിക്കാൻ മറ്റു ചില താല്പര്യങ്ങൾ ഉണ്ടോയെന്നു സംശയിച്ചാൽ തെറ്റ് പറയാൻ കഴിയില്ലെന്നും ഇങ്ങനെ ഒരു ചികിത്സ പ്രോട്ടോകോൾ ഡോക്ടർമാർക്ക് ആരാണോ കൊടുത്തത് അവരെ കൂടി കണ്ടെത്തണം. രണ്ടു ദിവസത്തിനകം റിപ്പോർട്ട്‌ പൊലീസിന് കൈമാറുമെന്നും ജില്ലാ ഗവണ്മെന്റ് പ്ലീഡർ അഡ്വ കെ അജിത് കുമാർ വിശദമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാടിനെ നടുക്കി മഹാദേവൻ്റെ മരണം; ഇനിയൊരു ജീവൻ പൊലിയരുത്, വെള്ളിയാകുളത്തിന് അപകട സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്ന് ആവശ്യം
കണ്ടക്ടറുടെ സീറ്റിൽനിന്ന് മാറാതെ യാത്രക്കാരൻ, തർക്കം; വനിതാ കണ്ടക്ടർ ബസിൽനിന്ന് ഇറങ്ങിപ്പോയി; യാത്രമുടങ്ങി