ബിജെപിക്ക് 628 വോട്ടുകൾ മാത്രമാണ് നേടാനായത്. നാല് അപരന്മാരായിരുന്നു പാറ്റൂർ രാധാകൃഷ്ണനെതിരെ നിന്നിരുന്നതെങ്കിലും നാല് പേർക്കും കൂടി 66 വോട്ടുകൾ മാത്രമാണ് നേടാനായത്.

തിരുവനന്തപുരം: സംസ്ഥാനമാകെ ഉറ്റുനോക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ പ്രധാന മുന്നണികളെയും വില്ലന്മാരായെത്തിയ നാല് അപരന്മാരെയും തറപറ്റിച്ച് കണ്ണമ്മൂല വാർഡിൽ സ്വതന്ത്രസ്ഥാനാർഥി പാറ്റൂർ രാധാകൃഷ്ണൻ വിജയിച്ചു. 362 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയം. പാറ്റൂർ രാധാകൃഷ്ണൻ 1215 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥിക്ക് 853 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥിക്ക് 779 വോട്ടും ലഭിച്ചു. ബിജെപിക്ക് 628 വോട്ടുകൾ മാത്രമാണ് നേടാനായത്. നാല് അപരന്മാരായിരുന്നു പാറ്റൂർ രാധാകൃഷ്ണനെതിരെ നിന്നിരുന്നതെങ്കിലും നാല് പേർക്കും കൂടി 66 വോട്ടുകൾ മാത്രമാണ് നേടാനായത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അന്ന് തന്നെ പ്രചാരണവും തുടങ്ങി ശ്രദ്ധേയനായ രാധാകൃഷ്ണൻ തിരുവനന്തപുരം പ്രസ് ക്ലബിലെ മുൻ ഭാരവാഹികൂടിയാണ്. യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് ആണ് ജയിച്ച് കയറിയത്. കവടിയാറിൽ യുഡിഎഫ് സ്ഥാനാര്‍ഥിയും മുൻ എംഎൽഎയുമായ കെ .എസ് ശബരീനാഥന്‍ വിജയിച്ചു.