കർഷകരുടെ തലയ്ക്കുമീതെ തലങ്ങും വിലങ്ങും പറക്കാൻ ഹെലികോപ്റ്റർ എടുക്കാനുള്ള തത്രപ്പാടിലാണ് സർക്കാർ: ചെന്നിത്തല

Published : Sep 01, 2023, 08:26 PM IST
കർഷകരുടെ തലയ്ക്കുമീതെ തലങ്ങും വിലങ്ങും പറക്കാൻ ഹെലികോപ്റ്റർ എടുക്കാനുള്ള  തത്രപ്പാടിലാണ് സർക്കാർ: ചെന്നിത്തല

Synopsis

സർക്കാർ സംഭരിച്ച നെല്ലിന്റെ  വില നൽകാതെ കര്‍ഷകരെ വഞ്ചിച്ച സർക്കാരിനെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഓണത്തിന് പോലും സർക്കാർ സംഭരിച്ച നെല്ലിന്റെ വില നൽകാതെ കര്‍ഷകരെ വഞ്ചിച്ച സർക്കാരിനെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്ന് കോൺഗ്രന് നേതാവ് രമേശ് ചെന്നിത്തല. നെല്‍ക്കര്‍ഷകർക്ക് ഇത്തവണ വറുതിയുടെ ഓണമാണ്. പിണറായി സർക്കാർ മാപ്പർഹിക്കാത്ത കുറ്റമാണ് ചെയ്തത് .

നെല്ലു സംഭരിച്ച് വിറ്റശേഷം തുക ഖജനാവിലെത്തിയിട്ടും നൽകാത്തത് എന്തുകൊണ്ടെന്ന് ഇപ്പോൾ ജനങ്ങൾക്ക് ബോധ്യമായി. മുഖ്യമന്ത്രിക്ക് കർഷകരുടെ തലയ്ക്കുമീതെ തലങ്ങും വിലങ്ങും പറക്കാൻ ഹെലികോപ്റ്റർ വടകയ്ക്ക് എടുക്കാനുള്ള  തത്രപ്പാടിലാണ് സർക്കാർ . ഇത്രയ്ക്ക് അടിയന്തരമായി ഹെലികോപ്റ്ററിൻ്റെ എന്ത് ആവശ്യമാണുള്ളത് ? മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പോകാനാണെങ്കിൽ കണ്ണൂരിലേക്ക്  എന്നും വിമാന സർവീസ് ഉള്ളതാണ് .അടിയന്തര ഘട്ടങ്ങളിൽ വ്യോമസേനാവിമാനവും ലഭ്യമാണ്. എന്നിട്ടും ഹെലികോപ്റ്റർ ധൂർത്ത് നടത്തുന്നതിനു പിന്നിൽ ആരുടെ താൽപ്പര്യമാണ്?

സംഭരിച്ച നെല്ലിന്റെ വില ബാങ്ക് അക്കൗണ്ടില്‍ നല്‍കുമെന്നു പറഞ്ഞ് കര്‍ഷകരെ അടിമുടി പറ്റിച്ചു  പതിനായിരക്കണക്കിന് നെല്‍ക്കര്‍ഷകര്‍ക്ക് ഇനിയും നെല്ലുവില കിട്ടാനുണ്ട്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി  ചര്‍ച്ച നടത്തി  നെല്ലിന്റെ വില നല്‍ കാമായിരുന്നു. ഇക്കാര്യത്തിൽ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. സിവില്‍ സപ്ലൈസ് കോര്‍പറേഷനിലൂടെ എട്ടുമാസം മുന്‍പ് സംഭരിച്ച നെല്ലിന്റെ തുക നൽകാത്ത സർക്കാരിനെ ജനങ്ങൾ എങ്ങനെ വിശ്വസിക്കും?

Read more: 'ഇതാണ് കണക്കുകൾ' നെല്ല് സംഭരണ വിവാദങ്ങൾക്കിടെ കേന്ദ്രം നൽകാനുള്ള കണക്കുകൾ സഹിതം ഭക്ഷ്യമന്ത്രിയുടെ വിശദീകരണം!

സാമ്പത്തികപ്രതിസന്ധികൊണ്ട് ശ്വാസം മുട്ടുന്ന കര്‍ഷകരെ ആത്മഹത്യയിലേക്ക് എത്തിക്കാതെ
അടിയന്തരമായി പ്രശ്നത്തിനു പരിഹാരം കാണണം. അല്ലാതെ തെറ്റ് ചൂണ്ടിക്കാട്ടിയ സിനിമാനടൻ ജയസൂര്യയ്ക്കെതിരെ മന്ത്രിമാരും സൈബർ സഖാക്കളും തിരിയുകയല്ല വേണ്ടതെന്ന് ചെന്നിത്തല പറഞ്ഞു.

അതേസമയം, സംഭരിച്ച നെല്ലിന്‍റെ പണത്തിനായി ഉപവാസ സമരം ഇരിക്കേണ്ടി വന്ന കർഷകന്‍റെ സ്ഥിതി നിരാശജനകമെന്നാണ് ജയസൂര്യ കുറ്റപ്പെടുത്തിയത്. കളമശ്ശേരിയിൽ നടന്ന കാർഷികോത്സവം പരിപാടിയിലായിരുന്നു കൃഷി, വ്യവസായ മന്ത്രിമാരെ സാക്ഷിയാക്കി നടന്‍റെ പ്രതികരണം. തന്‍റെ സുഹൃത്തും നെൽ കർഷകനുമായ കൃഷ്ണപ്രസാദിന് ഉപവാസമിരിക്കേണ്ടി വന്ന അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയുടെ വിമർശനം. 

ആറ് മാസം മുൻപ് സപ്ലൈക്കോ സംഭരിച്ച നെല്ലിന്‍റെ പണം ഇത് വരെയും കിട്ടിയിട്ടില്ലെന്ന് ജയസൂര്യ പറഞ്ഞു. എന്നാല്‍, മന്ത്രി പി രാജീവ് ജയസൂര്യക്ക് അതേ വേദിയിൽ മറുപടി നല്‍കി. കർഷകർക്കുള്ള സംസ്ഥാന വിഹിതം മുടങ്ങിയിട്ടില്ലെന്നും കേന്ദ്രവിഹിതം വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി അന്ന് മറുപടി നൽകിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ