ഇടുക്കി: നിരന്തര ലൈംഗിക പീഡനം സഹിക്കാനാവാതെ പന്ത്രണ്ട് വയസുകാരി ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് ഫോൺ സന്ദേശം നൽകി. ഐജിയുടെ നിർദ്ദേശപ്രകാരം പെൺകുട്ടിയുടെ അച്ഛനെ ദേവികുളം പൊലീസ് അറസ്റ്റ് ചെയ്ത് കോടതയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു. മൂന്നാറിലെ കണ്ണദേവൻ എസ്റ്റേറ്റിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനം നടന്നത്.
മൂന്നുവർഷം മുമ്പാണ് തന്റെ കുട്ടിയെ ഭർത്താവിനെ ഏൽപ്പിച്ച് അമ്മ മരണത്തിന് കീഴടങ്ങിയത്. തുടർന്ന് എസ്റ്റേറ്റ് സ്കുളിൽ പഠിക്കുന്ന കുട്ടിയെ അച്ഛൻ സ്ഥിരമായി പീഡിപ്പിക്കുകയായിരുന്നു. സ്വന്തം അച്ഛനായതിനാൽ ബന്ധുക്കളോടോ കൂട്ടുകാരോടൊ ഒന്നും പറയാൻ കഴിഞ്ഞില്ല.
ഇതിനിടെ കോവിഡ് പിടിമുറുക്കി. സ്കൂൾ തുറക്കാതെയായി. അച്ഛന്റെ പീഡനവും വർധിച്ചു. ഇതോടെയാണ് കുട്ടി ആരുടെ പക്കൽ നിന്നോ ചൈൽഡ് വെൽഫയർ കമ്മറ്റി ഓഫീസിൻ്റ ഫോൺ നംബർ കണ്ടെത്തി പരാതി നൽകിയത്. സംഭവത്തിൽ ഐ ജി ഇടപെടുകയും അന്വേഷണം നടത്തി പ്രതിയെ പിടികൂടാൻ നിർദ്ദേശവും നൽകി. ദേവികുളം എസ്ഐ റ്റി ബി വിബിൻ്റ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ പരാതി കൃത്യമാണെന്ന് കണ്ടെത്തുകയും പ്രതിയായ അച്ഛനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam