പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി, ഒരാൾ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരിക്ക്

Published : Mar 03, 2023, 12:46 PM IST
പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി, ഒരാൾ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരിക്ക്

Synopsis

പ്ലൈകോൺ എന്ന പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവം. ഫാക്ടറി പ്രവർത്തിച്ച കെട്ടിടവും തകർന്നു

പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ അല്ലപ്രയ്ക്കടുത്ത്  കുറ്റിപ്പാടത്ത്  പ്ലൈവുഡ് ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് അതിഥി തൊഴിലാളി മരിച്ചു. ഒറീസാ സ്വദേശി രതൻ കുമാറാണ് മരിച്ചത്. മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരും ഒറീസയിൽ നിന്നുള്ളവരാണ്. പരിക്കേറ്റവരെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. ബോയിലർ പൊട്ടിത്തെറിച്ചാണ് തൊഴിലാളികൾക്ക് പൊള്ളലേറ്റത്. പ്ലൈകോൺ എന്ന പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവം. ഫാക്ടറി പ്രവർത്തിച്ച കെട്ടിടവും തകർന്നു.

PREV
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ