പൊലീസുകാരുടെ ബൈക്കുകളിൽ നിന്ന് പെട്രോളും ഹെൽമെറ്റും മോഷണം പോയി

By Web TeamFirst Published Feb 24, 2020, 8:04 AM IST
Highlights

ക്യാമ്പസിന് പുറത്ത് പ്രധാന കവാടത്തിന് സമീപത്തായി പാർക്ക് ചെയ്തിരുന്ന ബൈക്കുകളിൽ നിന്ന് രണ്ട് പേർ പെട്രോൾ മാറ്റുന്നത് കണ്ട വഴിയാത്രക്കാർ കൺട്രോൾ റൂമിൽ വിവരം അറിച്ചു. 

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ ബൈക്കുകളിൽ നിന്ന് പെട്രോളും ഹെൽമെറ്റും മോഷണം പോയി. വിവരം അറിഞ്ഞ് കന്റോൺമെന്റ് സ്റ്റേഷനിൽ നിന്ന് ഉദ്യോ​ഗസ്ഥർ എത്തിയെങ്കിലും മോഷ്ടാക്കൾ കടന്നുകളയുകയായിരുന്നു. ആറ് ബൈക്കുകളിൽ നിന്ന് പെട്രോളും രണ്ട് ഹെൽമെറ്റുമാണ് മോഷണം പോയത്. 

പ്രതികളെ കണ്ടെത്താൻ സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണ്. ഇന്നലെ പുലർച്ചെ 1.30യോടെയാണ് സംഭവം നടന്നത്. കോളേജിലെ കുത്തുകേസിനെ തുടർന്ന് സുരക്ഷയ്ക്കിട്ടിരുന്ന പൊലീസുകാരുടെ ബൈക്കുകളിലാണ് മോഷണം നടന്നത്. 

ക്യാമ്പസിന് പുറത്ത് പ്രധാന കവാടത്തിന് സമീപത്തായി പാർക്ക് ചെയ്തിരുന്ന ബൈക്കുകളിൽ നിന്ന് രണ്ട് പേർ പെട്രോൾ മാറ്റുന്നത് കണ്ട വഴിയാത്രക്കാർ കൺട്രോൾ റൂമിൽ വിവരം അറിച്ചു. പിന്നീട് പൊലീസ് വരുന്നത് കണ്ട് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.

Read Also: ഡോക്ടറുടെ വീട് കുത്തിത്തുറന്ന് കവര്‍ച്ച; ഏഴ് ലക്ഷം രൂപയും സ്വർണവും നഷ്ടപ്പെട്ടു

മംഗലാപുരത്തേക്കുള്ള രണ്ട് ട്രെയിനുകളില്‍ 14 ലക്ഷം രൂപയുടെ വന്‍ കൊള്ള; അന്വേഷണം ആരംഭിച്ചു

ബാഗിൽ സൂക്ഷിച്ചിരുന്ന ആറ് പവൻ സ്വർണ്ണാഭരണം മോഷണം പോയി

click me!