കോഴിക്കോട്: താമരശേരി വെഴുപ്പൂരില്‍ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് മോഷണം. താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ. സക്കീര്‍ ഹുസ്സൈന്‍, ഡോ. ഹസീന ദമ്പതികളുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷിച്ച ഏഴ് ലക്ഷത്തി പത്തിനായിരം രൂപയും ഒന്നേകാല്‍ പവന്‍ സ്വര്‍ണവും കവര്‍ന്നു. വാച്ചുകളും മോഷണം പോയി. 

ശനിയാഴ്ച വൈകുന്നരം ഡോ. ഹസീനയുടെ വീട്ടിലേക്ക് പോയ ഇവര്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ അലമാര തുറന്ന് വസ്ത്രങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലാണ്. വീട്ടിലുണ്ടായിരുന്ന ടൂള്‍സ് കിറ്റും തുറന്നിട്ടുണ്ട്. 

വിരലടയാള വിദഗ്ദര്‍ എത്തി തെളിവ് ശേഖരിക്കേണ്ടതിനാല്‍ കൂടുതല്‍ പരിശോധന നടത്തിയിട്ടില്ല. താമരശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചൊല്ലാഴ്ച രാവിലെ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരുമെത്തി കൂടുതല്‍ പരിശോധന നടത്തും.