പരീക്ഷ തോൽക്കുമെന്ന മനോവിഷമത്തിൽ പിജി വിദ്യാർത്ഥിനി ജീവനൊടുക്കി

Published : Jul 01, 2025, 04:49 PM IST
 student suicide

Synopsis

പെരുമ്പാവൂർ ഒക്കൽ ചേലാമറ്റം പിലപ്പിള്ളി വീട്ടിൽ അക്ഷര (23) ആണ് തൂങ്ങിമരിച്ചത്.

കൊച്ചി: പരീക്ഷ തോൽക്കുമെന്ന മനോവിഷമത്തിൽ പിജി വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. പെരുമ്പാവൂർ ഒക്കൽ ചേലാമറ്റം പിലപ്പിള്ളി വീട്ടിൽ അക്ഷരയാണ് തൂങ്ങിമരിച്ചത്. 23 വയസ്സായിരുന്നു. കുറുപ്പുംപടിയിലെ സ്വകാര്യ കോളേജിൽ എംഎസ്‍ഡബ്ല്യു പഠിക്കുന്ന അക്ഷരയ്ക്ക് തിങ്കളാഴ്ച പരീക്ഷയായിരുന്നു. പഠിച്ച കാര്യങ്ങൾ കൃത്യമായി എഴുതാൻ കഴിഞ്ഞില്ലെന്നും അതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചു. രാവിലെ വീട്ടിലാണ് കിടപ്പുമുറിയിൽ അക്ഷരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു